Advertisment

നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞ് പാറപോലെയായി; പലയിടത്തും തണുപ്പ് ‘ചൊവ്വയിലുള്ളതിനേക്കാള്‍’ കൂടുതല്‍ ;ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പില്‍ വിറച്ച് അമേരിക്ക

New Update

അമേരിക്ക തണുത്തു വിറയ്ക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പാണ് ഇത്തവണ അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടു നയാഗ്രാ വെള്ളച്ചാട്ടം നിശ്ചലമായി. നയാഗ്രാ തണുത്തുറഞ്ഞു പാറ പോലെയാകുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അമേരിക്കയില്‍ ഇപ്പോള്‍.

Advertisment

publive-image

വടക്കു കിഴക്കന്‍ അമേരിക്കയിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 37 ഡിഗ്രിയാണ് തണുപ്പ്. 1933 ല്‍ രേഖപ്പെടുത്തിയ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിനു മുമ്പു രേഖപ്പെടുത്തിയ ഏറ്റവും കടുത്ത ശൈത്യം. കടുത്ത തണുപ്പ് പല ജീവ ജാലങ്ങളുടെയും നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.

അതിശൈത്യത്തെ തുടര്‍ന്നു തണുത്തു മരവിച്ചു വലിയ മൂന്നു സ്രാവുകള്‍ കരയ്ക്ക് അടിഞ്ഞിരുന്നു. വര്‍ദ്ധക്യത്തില്‍ പെട്ടയാളുകള്‍ അതിശൈത്യം താങ്ങാന്‍ കഴിയാതെ മരണത്തോട് അടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തണുപ്പത്ത് അധികനേരം പുറത്ത് ഇറങ്ങി നില്‍ക്കരുത് എന്നു മുന്നറിയിപ്പും കാലാവസ്ഥ നീരിക്ഷകര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

ആര്‍ട്ടിക്കില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റാണു താപനില ഇത്രയധികം താഴാന്‍ കാരണം. പെന്‍സില്‍വാനിയയില്‍ ഐറീയില്‍ നാലു ദിവസം കൊണ്ടു 65 ഇഞ്ച് ഐസ് അടിഞ്ഞു കൂടി എന്നു പറയുന്നു. അമേരിക്കയില്‍ പലയിടത്തും ഇപ്പോള്‍ ചൊവ്വയില്‍ ഉള്ളതിനേക്കാള്‍ തണുപ്പാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisment