Advertisment

മൂന്ന് ദിവസത്തിനുള്ളില്‍ മലയാളി എന്‍ജിനിയറും സിക്ക് സ്‌റ്റോര്‍ ഉടമസ്ഥനും അമേരിക്കയില്‍ കൊല്ലപ്പെട്ടു

New Update

ഹൂസ്റ്റണ്‍: മൂന്ന് ദിവസത്തിനുളളില്‍ വ്യത്യസ്ഥ സംഭവങ്ങളില്‍ മലയാളിയായ യുവ എന്‍ജിനിയര്‍ ചാള്‍സ് കോതേരിത്തറയും(37), ടെര്‍ലോക് സിംഗും (54) അമേരിക്കയില്‍ കൊല്ലപ്പെട്ടു.

Advertisment

ആഗസ്റ്റ് 19 ഞായറാഴ്ച 8 മണിയോടെയാണ് ഹൂസ്റ്റണ്‍ സെന്റ് തോമസ് പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ ചാള്‍സ് വെടിയേറ്റ് മരിച്ചത്.

ആഗസ്റ്റ് 16 ന് ന്യൂജേഴ്‌സിയില്‍ സ്വന്തം കടയില്‍ ടെര്‍ലോക് സിംഗും മാറില്‍ കുത്തേറ്റ് മരിച്ചു. രണ്ട് സംഭവങ്ങളിലും പ്രതികളെ ഇതുവരെ പിടികൂടാനായില്ല.മൂന്നാഴ്ചക്കുള്ളില്‍ സിക്ക് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

publive-image

ആഗസ്റ്റ് 6 ന് കാലിഫോര്‍ണിയായില്‍ 71 വയസ്സുള്ള സാഹിബ് സിംഗ് പ്രഭാത വാക്കിങ്ങിനിടയിലാണ് രണ്ട് യുവാക്കള്‍ ഇയ്യാളെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

ജൂലായ് 31 ന് 50 വയസ്സുള്ള സുര്‍ജിത് മല്‍ഹി റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്മാന്‍ ജെഫ് ഡെന്‍ഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇന്ത്യയിലേക്ക് മടങ്ങിപോകുക എന്ന് ആക്രോശിച്ചായിരുന്നു ഇയ്യാള്‍ക്കെതിരെ ആക്രമണം.

ഹൂസ്റ്റണില്‍ കവര്‍ച്ച ശ്രമത്തിനിടയിലാണ് ചാള്‍സ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത്. ബോസ്റ്റണ്‍ സ്വദേശികളായ എറണാകുളം റാഫിയുടേയും ആലീസിന്റേയും മകനാണ് ചാള്‍സ്, ഭാര്യ സീന.

ഇന്ത്യന്‍ വംശജര്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളില്‍ വിവിധ സംഘടനകള്‍ ഉല്‍കണ്ഡ രേഖപ്പെടുത്തി.

Advertisment