Advertisment

വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

New Update

ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽ നിന്നും തീ ആളിപടർന്ന് പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ. ആര്യാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ കുറ്റിച്ചിറ വീട്ടിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ ബിജുവിന്റെ ഭാര്യ സജിത (38) ആണ് ചികിത്സയിലുള്ളത്. 65 ശതമാനത്തോളം പൊള്ളലാണേറ്റത്.

ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം നടന്നത്. വെള്ളം ചൂടാക്കാനായി വീട്ടിന് സമീപത്തെ അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോൾ നൈറ്റിയിലേക്ക് തീ പിടിക്കുകയായിരുന്നു.

Advertisment