Advertisment

മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ തേങ്ങാപ്പാല്‍

author-image
admin
New Update

സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ലൊരുപാധിയാണ് തേങ്ങാപ്പാൽ. ഇതിന്റെ ഗുണങ്ങള്‍ വളരെയേറെയാണ്. മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനും വരണ്ട ചര്‍മ്മത്തിനുമെല്ലാം നല്ലൊരു മരുന്നാണ് തേങ്ങാപ്പാല്‍.

Advertisment

publive-image

ഇതിന്റെ പ്രധാന ഗുണങ്ങള്‍ ഏതൊക്കെയെന്നറിയാം;

തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തില്‍ നിന്നും മോചനം നല്‍കും. മുഖത്തിന് മിനുസവും മൃദുത്വവും നല്‍കും. വരണ്ട സ്വഭാവം മാറ്റുന്നതിലൂടെ ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നു.

ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, കോപ്പര്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ബദാം പൊടിച്ചതില്‍ തേങ്ങാപ്പാല്‍ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും.

മുഖത്തെ ചുളിവുകള്‍ ഒഴിവാക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത്. ഇതിലെ പോഷകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

സണ്‍ബേണ്‍ പോലുളള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നാളികേരപ്പാല്‍. ഇതിന് പൊള്ളലും മുറിവുമെല്ലാം സുഖപ്പെടുത്താനുള്ള നല്ല കഴിവുണ്ട്. സണ്‍ബേണ്‍ കാരണമുണ്ടാകുന്ന പൊള്ളലും വേദനയുമെല്ലാം അകറ്റാന്‍ ഇത് സഹായിക്കും.

മുഖത്തെ മൃതകോശങ്ങളകറ്റാനുളള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇതും ഓട്സ് പൊടിച്ചതും ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റാന്‍ ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടു ദിവസം ഇതു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

ചര്‍മത്തിലുണ്ടാകുന്ന ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാപ്പാല്‍. ഇത് അണുബാധകളെ ചെറുത്ത് ചര്‍മത്തിലുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്.

വേനല്‍ക്കാലത്ത് സണ്‍ടാന്‍ മാറ്റുന്നതിനും ചൂടുകുരു അകറ്റുന്നതിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് തേങ്ങാപ്പാല്‍.ഇതിലെ വൈറ്റമിന്‍ സി, ഇ എന്നിവ ചര്‍മത്തിലെ കറുത്ത കുത്തുകള്‍, പാട് എന്നിവയെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഗുണം നല്‍കും.

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി പുരട്ടുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കും. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുകയും ചെയ്യും.

Advertisment