Advertisment

സ്ത്രീ വിരുദ്ധപ്രസ്താവന നടത്തിയ പിസിക്കെതിരെ സ്ത്രീകള്‍ രംഗത്തുവരണം..! പിസി ജോര്‍ജിന് കുരുക്ക് ഇടാനൊരുങ്ങി വനിതാകമ്മീഷന്‍

New Update

കോട്ടയം: സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പിസി ജോര്‍ജിനെതിരെ സംസ്ഥാന വനിത കമ്മിഷന്‍ രംഗത്ത്. ജോര്‍ജിനെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്നും അതേസമയം കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മിഷന്‍ നല്‍കിയ പരാതി ജോര്‍ജുള്ള കമ്മിറ്റി പരിഗണിക്കരുതെന്നും കമ്മീഷന്‍. സിസ്റ്റര്‍ ലൂസിയുടെ പരാതി അവഗണിച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു.publive-image

Advertisment

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ പിസി ജോര്‍ജ് എംഎല്‍എ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും ഇതിനെതിരെ കന്യാസ്ത്രീ കോട്ടയം എസ്പിക്ക് പരാതിനല്‍കിയിരുന്നു. പരാതി വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. അതേസമയം പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് എസ്പി നേരത്തേ അറിയിച്ചിരുന്നു. ഇപ്പോള്‍ പരാതി കിട്ടിയ അടിസ്ഥാനത്തില്‍ കേസെടുക്കും

ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ജോര്‍ജ് കന്യാസ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. റോഡില്‍ കുത്തിയിരുന്ന പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാനിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു.

എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന വിവാദമായതോടെ പരാമര്‍ശം പിന്‍വലിച്ചെങ്കിലും കന്യാസ്ത്രീയോട് മാപ്പുപറയില്ലെന്ന നിലപാടിലായിരുന്നു പിസി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധെയാ കേസെടുക്കാനാവുമോയെന്ന് പരിശോധിക്കാന്‍ ഡിജിപി കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു

Advertisment