Advertisment

സിനിമയിലെന്നല്ല ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല : ശ്രുതി ഹാസന്‍

author-image
ഫിലിം ഡസ്ക്
New Update

Image result for ശ്രുതി ഹാസന്‍

Advertisment

ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഉലക നായകന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന സുരക്ഷാഭീഷണികള്‍ നടി പങ്കുവെച്ചത്. ‘ഇവിടെ ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ സിനിമ മേഖലയില്‍ ആണ് ഇത് കൂടുതലെന്ന് ഞാന്‍ പറയില്ല. കാരണം ഞാന്‍ സിനിമ മേഖലയില്‍ വളര്‍ന്ന് വന്നവളാണ്.ശ്രുതി പറഞ്ഞു.

സിനിമാരംഗത്ത് സ്നേഹവും ബഹുമാനവും നല്‍കിയാണ് എന്നെ പരിപാലിച്ചിട്ടുള്ളത്. അത് പക്ഷെ എന്റെ അച്ഛന്‍ കമല്‍ ഹാസന്‍ എന്ന വലിയ നടന്‍ ആയത് കൊണ്ടല്ല. ഞാന്‍ ഇക്കാലത്തിനിടയില്‍ ഒരുപാടു നല്ല മനുഷ്യരെയും അതുപോലെ തന്നെ മോശം വ്യക്തികളെയും ഇവിടെ കണ്ടിട്ടുണ്ട്. പക്ഷേ അത് സിനിമാമേഖലയുടെ കുഴപ്പമാണെന്ന് പറയാനില്ല. ഏത് മേഖലയിലും അത് അങ്ങനെ തന്നെയാണ്.’ ശ്രുതി പറയുന്നു .

കമല്‍ ഹാസനൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡുവാണ് ശ്രുതിയുടെ അടുത്ത ചിത്രം. അച്ഛനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും ശ്രുതി പങ്കുവച്ചു. രാഷ്ട്രീയത്തില്‍ കമല്‍ഹാസന്‍ തിളങ്ങുമെന്നും കമല്‍ മികച്ച നേതാവാണെന്നും ശ്രുതി വിലയിരുത്തുന്നു.

Advertisment