ഒരു പെണ്‍കുഞ്ഞിനായി മോഹിച്ച് 16 വര്‍ഷം കൊണ്ട് 38 കാരി പ്രസവിച്ചത് 10 തവണ. ഒടുവില്‍ ബ്രിട്ടനിലെ ഏറ്റവും അധികം ആണ്‍മക്കളുള്ള അമ്മയായി. അതോടെ ആ ഉദ്യമം ഉപേക്ഷിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, December 29, 2017

ലണ്ടന്‍:  ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹവുമായി 38 കാരിയായ വീട്ടമ്മ പ്രസവിച്ചത് 10 തവണ. 10 ഉം ആണ്‍കുട്ടികള്‍. ഒടുവില്‍ രക്ഷയില്ലെന്നു കണ്ടപ്പോള്‍ ആ ഉദ്യമം ഉപേക്ഷിച്ചു.

ഒടുവില്‍ 7 മാസം മുതല്‍ 16 വയസുവരെയുള്ള കുട്ടികളെയുമായി വീടിനെ ചെറിയൊരു പ്രൈമറി ക്ലാസ് മുറിപോലെയാക്കിയിരിക്കുകയാണ് ബ്രിട്ടന്‍ ദമ്പതികളായ ബ്രെറ്റ്സും ഭാര്യ അലക്സിസും.

ഫിറ്റ്‌ന്‍സ് ട്രെയിനര്‍ ആയ അലക്സിസിന്റെ വലിയ ആഗ്രഹമായിരുന്നു ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയാകുകയെന്നത്. ഭര്‍ത്താവും അതങ്ങ് വകവച്ചുകൊടുത്തു. അതോടെ ബ്രിട്ടനില്‍ ഏറ്റവും അധികം ആണ്‍മക്കളുള്ള ദമ്പതികളായി 17 വര്‍ഷം കൊണ്ട് ഇവര്‍ മാറി. പത്താമത്തെ ആണ്‍കുട്ടിയെ പ്രസവിച്ചതോടെ ആ മോഹമൊക്കെ ഉപേക്ഷിച്ചിരിക്കുകയാണ് അലക്സിസ്.

പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേറ്റാല്‍ പിന്നെ ഈ ദമ്പതികള്‍ക്ക് വിശ്രമമില്ല. 10 മക്കളുടെയും കാര്യം നോക്കിയ ശേഷമേ സ്വന്തം ജോലിയെപ്പറ്റി ആലോചിക്കാനെങ്കിലും കഴിയൂ. തങ്ങളുടെയും മക്കളുടെയും വസ്ത്രങ്ങള്‍ അലക്കുന്നത് ദിവസം 5 പ്രാവശ്യം കൊണ്ടാണ്. അത് തന്നെയാണ് വീട് വൃത്തിയാക്കലിന്റെ കാര്യവും.

കുട്ടികളുടെ ചെരിപ്പുകളും കളിപ്പാട്ടങ്ങളും എടുത്തുവയ്ക്കുന്നത് തന്നെ മിനക്കെട്ട ജോലിയാണ്. പഠനം തുടങ്ങിയാല്‍ വീടൊരു ക്ലാസ് മുറി തന്നെ. വികൃതികളുടെ കോലാഹലങ്ങള്‍ അയല്‍പക്കത്തെ വീടുകളില്‍ വരെയെത്തും.

×