Advertisment

വ​നി​താ ട്വ​ന്‍റി-20 ഏ​ഷ്യാ​ക​പ്പ് ; ആ​തി​ഥേ​യ​രാ​യ മ​ലേ​ഷ്യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് 142 റ​ൺ​സ് വി​ജ​യം

New Update

ക്വ​ലാ​ലം​പു​ർ: വ​നി​താ ട്വ​ന്‍റി-20 ഏ​ഷ്യാ​ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ മ​ലേ​ഷ്യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് 142 റ​ൺ​സ് വി​ജ​യം. ഓ​പ്പ​ണ​ർ മി​ഥാ​ലി രാ​ജും മീ​ഡി​യം പേ​സ​ർ‌ പൂ​ജാ വ​സ്ത്ര​കാ​റു​മാ​ണ് ഇ​ന്ത്യ​ക്ക് ഉ​ജ്വ​ല വി​ജ​യം ന​ൽ​കി​യ​ത്. മി​ഥാ​ലി പു​റ​ത്താ​കാ​തെ നേ​ടി​യ 97 റ​ൺ​സും ആ​റു റ​ൺ​സി​നു പൂ​ജ പി​ഴു​ത മൂ​ന്നു വി​ക്ക​റ്റു​ക ളു​മാ​ണ് ആ​തി​ഥേ​യ​രെ അ​ടി​ച്ചി​ടാ​ൻ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച​ത്.



മി​ഥാ​ലി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ൽ ഇ​ന്ത്യ 169 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ മ​ലേ​ഷ്യ വെ​റും 27 റ​ൺ​സി​നു പു​റ​ത്താ​യി. മ​ലേ​ഷ്യ​നി​ര​യി​ൽ ആ​രും ര​ണ്ട​ക്കം ക​ട​ന്നി​ല്ല. ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ൽ മ​ലേ​ഷ്യ 13.4 ഓ​വ​റി​ൽ പു​റ​ത്താ​യി.



ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യും (2) വ​സ്ത്ര​കാ​റും (16) പെ​ട്ടെ​ന്ന് പു​റ​ത്താ​യി. 6.1 ഓ​വ​റി​ൽ 35 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു ഈ ​സ​മ​യ​ത്ത് ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. ഒ​ര​റ്റ​ത്ത് ഉ​റ​ച്ചു​നി​ന്ന മി​ഥാ​ലി മൂ​ന്നാം വി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റു​മാ​യി (23 പ​ന്തി​ൽ 35) ചേ​ർ​ന്ന് 86 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ച്ചു. 69 പ​ന്തു​ക​ൾ നേ​രി​ട്ട മി​ഥാ​ലി ഒ​രു സി​ക്സും 13 ഫോ​റു​ക​ളും പ​റ​ത്തി. കൗ​ർ പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ ദീ​പ്തി ശ​ർ​മ പു​റ​ത്താ​കാ​തെ നേ​ടി​യ 18 റ​ൺ​സ് ഇ​ന്ത്യ​യെ 169 ൽ ​എ​ത്തി​ച്ചു.

Advertisment