Advertisment

പ്രോട്ടോകാൾ പാലിച്ച് ഉംറ തീർത്ഥാടനം സൗദിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന  ചെയർമാൻ ഡോ ടെഡ്രോസ് അദാനോം

author-image
admin
New Update

റിയാദ്: കോവിഡ് പ്രോട്ടോകാൾ പാലിച്ച് കൊണ്ട് ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം ആരംഭിച്ച സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന ചെയർമാൻ അഭിനന്തനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ലോകാരോഗ്യസംഘടന  ചെയർമാൻ ഡോ ടെഡ്രോസ് അദാനോം അഭിനന്ദനം അറിയിച്ചത്.

publive-image

ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിന് സൗദി എടുത്ത മുൻകരുതൽ നടപടികൾ ഏറെ മഹത്തരമാണെന്നും കോവിഡിനെ നേരിടാൻ ലോകാരോഗ്യ സങ്കടനക്ക് സൗദി നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisment