Advertisment

കർഷക സമരത്തിന് ഐക്യ ഐക്യദാര്‍ഢ്യവുമായി വേൾഡ് മലയാളി കൗൺസിൽ

New Update

publive-image

പാലാ: ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ. കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കരിനിയമങ്ങൾ പിൻവലിച്ച് രാജ്യത്തിൻറെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ ജോർജ് കുളങ്ങര യോഗം ഉത്ഘാടനം ചെയ്തു. പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ. സന്തോഷ്‌ മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. വിഎം അബ്‌ദുള്ളഖാൻ, ബെന്നി മൈലാടൂർ, അഡ്വ. അഭിജിത് എസ് എന്നിവർ പ്രസംഗിച്ചു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 7ന് രാവിലെ പത്തു മണിക്ക് പാലാ ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് അനുഭാവസമരം നടത്തും.

pala news
Advertisment