Advertisment

വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി..... വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.....

New Update

വേൾഡ് മലയാളി കൗൺസിലിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടർച്ചയായുള്ള സ്വാതന്ത്ര്യദിനാഘോഷത്തിന് തിരുവനന്തപുരത്തെ ഗ്ലോബൽ ഓഫീസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിളയുടെയും, സ്വാതന്ത്ര്യദിനാഘോഷ കമ്മിറ്റി കൺവീനർമാരായ ഷാജിമാത്യു, ബേബി സോമതീരം, മുൻ ഗ്ലോബൽ ചെയർപേഴ്സൺ വി.എം.സുനന്ദകുമാരി ടീച്ചർ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികളായ അജിത്, സാജൻ വേളൂർ,സാം മാത്യു, .വർഗീസ് തോമസ് കൂടാതെ ട്രാവൻകൂർ പ്രൊവിൻസ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ എക്സ് സർവീസ്മെൻ കോൺഗ്രസ് ചെയർമാൻ റിട്ടയേർഡ് കേണൽ .ഭൂവനചന്ദ്രൻ ദേശീയപതാക ഉയർത്തി തുടക്കം കുറിച്ചു.

Advertisment

publive-image

അതിനു മുന്നോടിയായി പുതിയ ഗ്ലോബൽ ഓഫീസ് ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള നിർവ്വഹിച്ചു.തഥവസരത്തിൽ സൂം മീറ്റിംങ്ങിലുടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് സ്ഥാപക നേതാക്കളും , ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികളും, അംഗങ്ങളും പങ്കെടുത്തു. ഗ്ലോബൽ

ചെയർമാൻ ഡോ. എ.വി.അനൂപ്, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ അംബാസിഢർ .സോമൻ ബേബി, വൈസ്പ്രസിഡന്റ്മാരായ ടി.പി.വിജയൻ, വറുഗീസ് പനക്കൽ,എസ്.കെ. ചെറിയാൻ, ഗ്ലോബൽ സെക്രട്ടറി..പോൾ പറപ്പള്ളി, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി . ജിമ്മി., മുൻ ഗ്ലോബൽ സെക്രട്ടറി ജനറൽ കില്ല്യൻ ജോസഫ്, മുൻ ഗ്ലോബൽ വൈസ്പ്രസിഡന്റ് അനോജ്, മുൻ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ലിജു ജേക്കബ്,സ്ഥാപക നേതാക്കളായ അലക്സ് വിളനിലം കോശി, ഡോ. ജോർജ്ജ് ജേക്കബ്, വറുഗീസ് തെക്കേക്കര, ആൻഡ്രൂപാപ്പച്ചൻ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ചാൾസ് പോൾ, ഇന്ത്യ റീജിയൺ പ്രസിഡന്റ് ഷാജി മാത്യൂ, ചെയർമാൻ കെ.എസ്.എബ്രഹാം, അമേരിക്ക റീജിയൺ പ്രസിഡന്റ് ജെയിംസ് കൂടൽ, കേരള കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് കുളങ്ങര, ചെയർമാൻ സുജിത് ശ്രീനിവാസൻ, ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്സൺ ഡോ.സൂസൻ എബ്രഹാം, ഗ്ലോബൽ യൂത്ത് വിങ്ങ് പ്രസിഡന്റ് രാജേഷ് ജോണി,വിവിധ പ്രോവിൻസ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് പാരിസ്ഥിതിക പ്രാധാന്യത്തോടെ കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കേരള കൗൺസിൽ നടപ്പിലാക്കുന്ന 5 വർഷം കൊണ്ട് 1കോടി പ്ലാവിൻ തൈകൾ നടുക എന്ന ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കേരള കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് കുളങ്ങരയുടെയും, ചെയർമാൻ സുജിത് ശ്രീനിവാസന്റെയും നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നടുന്ന പദ്ധതിയെ കുറിച്ച് പോൾ പറപ്പള്ളി സംസാരിച്ചു.

world malayali council
Advertisment