ഷവോമി റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 30, 2020

ഷവോമി റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ വഴിയും കമ്പനിയുടെ വെബ്‌സൈറ്റായ എംഐ.കോം വഴിയും ഡിവൈസ് ഓൺലൈനിൽ ലഭ്യമാകും. ഗെയിമിംങിന് പ്രാധാന്യം കൊടുക്കുന്ന ചിപ്‌സെറ്റായ മീഡിയടെക് ഹെലിയോ ജി 85 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇന്ത്യൻ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് കുറഞ്ഞ വിലയിൽ മികച്ച സവിശേഷതയുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറ് 13,499 രൂപ വില വരുന്നു. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ടോപ്പ് എൻഡ് മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമാണ് ഉള്ളത്. ഈ ഡിവൈസിന് 14,999 രൂപയാണ് വില. കളർ ഓപ്ഷനുകൾ പരിശോധിച്ചാൽ, ഫോറസ്റ്റ് ഗ്രീൻ, പോളാർ വൈറ്റ്, മിഡ്‌നൈറ്റ് ഗ്രേ ഷേഡ്സസ് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം സ്ലോട്ടുകളാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേ 19.5: 9 ആസ്പാക്ട് റേഷിയോ എന്നിവാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoCയാണ്.

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ ഇതിന്റെ പ്രോ, മാക്സ് വേരിയന്റുകൾക്ക് സമാനമായി ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്രേച്ചറുള്ള മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

×