Advertisment

ഉയിഗര്‍ വിഭാഗം കൊടിയ പീഡനങ്ങള്‍ക്കിരയാകുന്നു; സിൻജിയാങ്ങിലെ ജനന നിരക്ക് കുറയുന്നെന്ന് സമ്മതിച്ച് സർക്കാർ; വന്ധ്യംകരണം ഇല്ല!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഹോങ്കോങ് : സിന്‍ജിയാങ്ങിലെ ജനനനിരക്ക് കുറയാന്‍ കാരണം നിര്‍ബന്ധിത വന്ധ്യംകരണം അല്ലെന്ന് ചൈന. ഇവിടെ ജനനനിരക്ക് കുറയുന്നുവെന്ന കാര്യം ഭരണകൂടം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

2018നെ അപേക്ഷിച്ച് മൂന്നിലൊന്ന് ശതമാനം ജനനനിരക്ക് കുറഞ്ഞെന്ന് കാണിച്ച് രാജ്യാന്തര മാധ്യമം ചൈനീസ് അധികൃതര്‍ക്ക് അയച്ച കത്തിലാണ് മറുപടി. നിര്‍ബന്ധിത വന്ധ്യംകരണത്തിന്റെയും ഗര്‍ഭ നിരോധനത്തിന്റെയും റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിരസിച്ചു.

ഉയിഗറുകളുടെ ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നടപടികളാണ് ഇവര്‍ കൈക്കൊള്ളുന്നത്.

ഉയിഗറുകളെയും മറ്റു മു‌സ്‌ലിം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി ആയിരക്കണക്കിന് തടങ്കല്‍ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പറയുന്നത്. ഇതില്‍ ക്രൂരമായ അതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും നടക്കുന്നതായാണ് വിവരം.

 

china
Advertisment