Advertisment

യമഹയുടെ റെട്രോ ബൈക്ക് XSR 155 ഇന്ത്യന്‍ വിപണിയിലേക്ക് ഉടൻ എത്തിയേക്കും

author-image
സത്യം ഡെസ്ക്
New Update

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ റെട്രോ ബൈക്ക് XSR 155 ഇന്ത്യന്‍ വിപണിയിലേക്ക് ഉടൻ എത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റിൽ XSR 155 ബൈക്കിനെ കമ്പനി തായ്‌ലൻഡിൽ പുറത്തിറക്കിയിരുന്നു. തായ്‌ലൻഡിന് പുറമെ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇത് വിപണനം ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ റെട്രോ മോഡലുകൾക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലും XSR 155 എത്തിക്കാനുള്ള ശ്രമത്തിലാണ് യമഹ എന്നാണ് റിപ്പോര്‍ട്ടുകള്‍. യമഹയുടെ ഐതിഹാസിക ബൈക്കായ ആര്‍എക്‌സ് 100നെ ഓര്‍മിപ്പിക്കുന്ന മോഡല്‍ ആണിത്.

Advertisment

publive-image

ഈ വാഹനം ഇന്ത്യയില്‍ എത്തിച്ചാല്‍ രാജ്യത്ത് പുതിയൊരു സെഗ്മെന്റ് തന്നെ ആരംഭിക്കാനും യമഹയ്ക്ക് സാധിക്കും. വിപണിയിൽ എത്തിയാൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന റെട്രോ മോട്ടോർസൈക്കിൾ കൂടിയായിരിക്കും ഇത്. ഉത്സവ സീസണോടുകൂടി യമഹ XSR 155 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.4 ലക്ഷം രൂപ ആയിരിക്കും റെട്രോ ബൈക്കിന്‍റെ എക്സ്ഷോറൂം വില.

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് XSR 155 റെട്രോ മോഡലിനും അടിസ്ഥാനമാകുന്നത്. 155 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക്, SOHC 4-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 10,000 rpm-ൽ പരമാവധി 18.6 bhp കരുത്തും 8,500 rpm-ൽ 14.1 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് കോൺസ്റ്റെന്റ് മെഷ് ഗിയർബോക്സാണ് ഗിയർബോക്സാണ് വാഹനത്തിന്‍റെ ട്രാന്‍സ്‍മിഷന്‍. രൂപകൽപ്പനയുടെ കാര്യത്തിൽ XSR 155 വലിയ മോഡലായ XSR 700, XSR 900 പതിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു.

2007 മില്ലീമീറ്റർ നീളം, 804 മില്ലീമീറ്റർ വീതി, 1330 മില്ലീമീറ്റർ നീളമുള്ള വീൽബേസ് 134 കിലോഗ്രാം ഭാരം എന്നിങ്ങനെയുള്ള അളവുകളിലാണ് ഈ റെട്രോ ബൈക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. സീറ്റ് ഉയരം 810 മില്ലിമീറ്ററാണ്. കൂടാതെ ബൈക്കിന് 10.4 ലിറ്റർ ഇന്ധന ടാങ്കും ലഭിക്കും.

മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് എന്നിവയാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തായ്‌ലൻഡ് മോഡലിന് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ലഭിക്കും. എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകള്‍, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലാമ്പും റെട്രോ ലുക്കിനെ ആകർഷകമാക്കുന്നു.

all news yamaha xsr 155 yamaha
Advertisment