Advertisment

യവനിക കലാസാംസ്കാരിക വേദി കുടുംബസംഗമവും യാത്രയയ്പ്പും സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ്: കലാസാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന യവനിക കലാസാംസ്കാരികവേദി മലാസിലെ ഭാരത് റെസ്‌സ്റ്റോറന്റിൽ കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന യവനിക പ്രവർത്തകർ ആയ റെജി മാമ്മൻ.സക്കീർ മണ്ണാർമല. നാസർ ലെയ്സ്‌.ഫിറോസ് നിലമ്പുർ എന്നിവരുടെ ഫാമിലിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

publive-image

പ്രസിഡണ്ട് യൂസഫ് കായംകുളം അധ്യക്ഷത വഹിച്ച സാംസ്കാരിക യോഗം ചെയർമാൻ സുരേഷ് ബാബു ഈരക്കൽ ഉദ്ഘാടനം ചെയ്തു. സത്താർ കായംകുളം. ജയൻ കൊടുങ്ങല്ലൂർ. സലീം ആർത്തിൽ. ഷാജി മഠത്തിൽ. നാസർ ലയിസ്. ജലാല്‍ കരുനാഗപ്പള്ളി. റെജി മാമ്മൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു

publive-image

തുടര്‍ന്ന്‍ ആതിര സന്തോഷ്‌ ചൊല്ലിയ കവിത യവനിക കലാസാംസ്കാരിക വേദി പ്രവർത്തകരുടെ ഗാനസന്ധ്യയും അരങ്ങേറി യോഗത്തിന് ഫിറോസ് നിലമ്പുർ സ്വാഗതവും.കൃഷ്ണൻ കണ്ണൂർ നന്ദിയും പറഞ്ഞു. ശിഹാബ് പൊള്ളകുളം. അബ്ദുസലാം കരുനാഗപ്പള്ളി സലിം മാളിയേക്കൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു

Advertisment