Advertisment

പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്‍ക്കും ജയമോ തോല്‍വിയോ ഉണ്ടായിട്ടില്ലെന്ന് യെച്ചൂരി; പാര്‍ട്ടി ഒറ്റക്കെട്ട്

New Update

ഹൈദരബാദ്: പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്‍ക്കും ജയമോ തോല്‍വിയോ ഉണ്ടായിട്ടില്ലെന്ന് യെച്ചൂരി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഭിന്നതകളില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തിയതിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

Advertisment

publive-image

സിപിഐഎം രാഷ്ട്രീയപ്രമേയത്തിലെ തര്‍ക്കഭാഗം ഒഴിവാക്കിയതോടെ തീരുന്നത് രണ്ട് രാഷ്ട്രീയ ലൈനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. കോണ്‍ഗ്രസുമായി ഒരുധാരണയും പാടില്ലെന്ന ഭാഗം ഒഴിവാക്കുന്നതോടെ സീതാറാം യെച്ചൂരിയുടെ പാര്‍ട്ടിക്കകത്തെ പോരാട്ടത്തിന് വിജയസമാപ്തിയായിരുന്നു. ഒരു ധാരണയും പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകത്തിന്റെ പിടിവാശിയും ഇതായിരുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ 16 സംസ്ഥാനങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടതാണ് മുഖ്യമായും കാരാട്ട് പക്ഷത്തിന് തിരിച്ചടിയായത്.

രാഷ്ട്രീയസഖ്യം പാടില്ല എന്ന നിലപാടില്‍ മാറ്റമില്ലെങ്കിലും നീക്കുപോക്കുകളാവാം. വൈകാരികമായി തന്റെ നിലപാട് ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും അവതരിപ്പിക്കാന്‍ സീതാറാം യെച്ചൂരിക്കായതും ഈ വിജയത്തിലേക്ക് വഴിതെളിയിച്ചതായും വിലയിരുത്തപ്പെടുന്നു. ഇരുവിഭാഗങ്ങള്‍ക്കും അംഗീകരിക്കാവുന്ന വഴിതേടി ഭിന്നത ഒഴിവാക്കുകയായിരുന്നു. എങ്കിലും യെച്ചൂരി പക്ഷത്തിന് തന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തന്ത്രപരമായ വിജയം നല്‍കുന്നത്.

കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കിയതും ബംഗാള്‍ ഘടകത്തിന്റെ പരസ്യ പ്രതിഷേധ മുന്നറിയിപ്പും ഏറെ ആകാംക്ഷകളുയര്‍ത്തിയിരുന്നു. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വേട്ടെടുപ്പ് വേണമെന്നായിരുന്നു വിഎസ് ഉയര്‍ത്തിയ ആവശ്യം. മതേതര ജനാധിപത്യപാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നും വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വേദിക്ക് മുന്നില്‍ പരസ്യ പ്രതിഷേധം നടത്തുമെന്ന് ബംഗാള്‍ ഘടകവും മുന്നറിയിപ്പ് നല്‍കി.

Advertisment