Advertisment

പൊരുതിക്കളിച്ച കോസ്റ്റാറിക്കയെ തറപറ്റിച്ച്‌ മഞ്ഞപ്പട; കോസ്റ്റാറിക്കയ്‌ക്കെതിരെ ജയം 2-0ന്

New Update

Advertisment

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി വഴങ്ങേണ്ടിവന്ന സമനിലിയുടെ ക്ഷീണം തീര്‍ക്കാന്‍ കളത്തിലിറങ്ങിയ ബ്രസീലിന് ഗംഭീര വിജയം. കോസ്റ്റാറിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ ഗോള്‍ ശില്‍പികള്‍,

FBL-WC-2018-MATCH25-BRA-CRC

നിശ്ചിത സമയം ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച മികച്ച പോരാട്ടമാണ് കോസ്റ്റാറിക്ക പുറത്തെടുത്തത്. ഒടുവില്‍ ഇന്‍ജുറി ടൈമിലാണ് ബ്രസീല്‍ രണ്ട് തവണ എതിരാളികളുടെ ഗോള്‍ വല കുലുക്കിയത്. ഇന്‍ജുറി ടൈമില്‍ 91-ാം മിനിറ്റില്‍ കുടിഞ്ഞോയും 97-ാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. സ്‌കോര്‍ 2-0.

ആദ്യ പകുതിയില്‍ മികച്ച ആക്രമണങ്ങളുമായി ബ്രസീല്‍ തന്നെയാണ് മികച്ചു നില്‍ക്കുന്നത് എങ്കിലും കോസ്റ്ററിക്ക ഡിഫന്‍സിനെ മറികടന്ന് ഗോള്‍ നേടാനായില്ല. 25-ാം മിനുട്ടില്‍ ജീസുസ് ഒരു തവണ വലകുലുക്കി എങ്കിലും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നു. നെയ്മറിന് കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ നവാസുമായി വണ്‍-വണ്‍ അവസരത്തില്‍ ഒരിക്കല്‍ എത്തി എങ്കിലും നെയ്മര്‍ ഷോട്ട് ഉതിര്‍ക്കും മുമ്ബ് നവാസ് പന്ത് കൈക്കലാക്കി കോസ്റ്ററിക്കയെ രക്ഷിച്ചു.

ആദ്യ പകുതിയില്‍ തീര്‍ത്തും ബ്രസീല്‍ ആക്രമണമായിരുന്നു എങ്കിലും ഒരു ഷോട്ട് വരെ ടാര്‍ഗറ്റില്‍ തൊടുക്കാന്‍ 41-ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബ്രസീലിന്. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ബ്രസീലിനും, ആദ്യ മത്സരം പരാജയപ്പെട്ട കോസ്റ്ററിക്കയ്ക്കും ഇന്ന് വിജയം അനിവാര്യമാണ്.

 

ആദ്യ കളിയില്‍ ലീഡ് സ്വന്തമാക്കിയിട്ടും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ 1-1 സമനില വഴങ്ങിയിരുന്നു. ഫിലിപെ കൗടീന്യോയുടെ മനോഹര ഗോള്‍ മാത്രമായിരുന്നു മത്സരത്തില്‍ ബ്രസീലിന് ഓര്‍ക്കാനുണ്ടായിരുന്നത്. സൂപ്പര്‍ താരം നെയ്മര്‍ വേണ്ടത്ര തിളങ്ങാതിരുന്ന കളിയില്‍ സെന്‍ട്രല്‍ സ്‌ട്രൈക്കറായി കളിച്ച ഗബ്രിയേല്‍ ജീസസ് അമ്ബേ നിറംമങ്ങിയത് ടീമിന് തിരിച്ചടിയാവുകയും ചെയ്തു.

Advertisment