Advertisment

സമന്വയ നാലാമത് ഇന്‍റര്‍നാഷണല്‍ യോഗാദിനം ആഘോഷിച്ചു,

author-image
admin
New Update

റിയാദ്:  സമന്വയ സൗദി അറേബ്യയും ഇന്‍ര്‍നാഷണല്‍ യോഗ ക്ളബ്ബും സംയുക്തമായി പ്രിരന്‍സ് സുല്‍ത്താന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് അതി വിപുലമായി നാലാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു,

Advertisment

publive-image

ജനപങ്കാളിത്തം കൊണ്ടും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സാന്നിദ്ധ്യം കൊണ്ടും നാലാമത് യോഗാ ദിന ആഘോഷം അന്താരാഷ്ട്ര ശ്രദ്ധ നേടി,വൈകീട്ട് 6.30 ഓട് കൂടി ആരംഭിച്ച ചടങ്ങ്  ശ്രീലങ്കന്‍ അംബാസിഡര്‍  ആസിം തസ്മി ഉദ്ഘാടനം ചെയ്തു

publive-image

ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍  സുഹൈല്‍ അജാസ്ഖാന്‍,നേപ്പാള്‍ എംബസി ഫസ്റ്റ് സെക്രട്ടറി   വിജയ് കുമാര്‍ റൗത്ത് ,സൗദി യോഗാചാര്യന്‍ അബു ഹിന്ദ് യോഗിണി എല്‍ഹാം ഹിജാസി,യോഗിണി നൂറാ സാഫി നൂര്‍ ,യോഗിണി റീമ അല്‍ അര്‍ഫജ്,യോഗാചാര്യ സൗമ്യ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു,

സ്റ്റേഡിയത്തില്‍ സമന്വയ ഭാരവാഹികള്‍ സംഘടിപ്പിച്ച യോഗാ എക്സിബിഷന്‍ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ആഘോഷങ്ങള്‍ക്ക് തിരി കൊളുത്തിയത്,

നേരത്തെ യോഗാ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ കലാ - സാംസ്കാരിക- സാമൂഹിക-സേവന രംഗത്തെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് യോഗാ ദിന ആഘോഷ കമ്മറ്റി രൂപീകരിച്ചിരുന്നു, യോഗാ ദിന ആഘോഷ കമ്മറ്റി ഭാരവാഹികളും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി,

publive-image

ഇന്‍റര്‍നാഷണല്‍ യോഗ ക്ളബ് ഭാരവാഹി കൂടിയായ ദീപക് സതീഷ് അദ്ധ്യക്ഷ പ്രസംഗം നടത്തി, യോഗ എന്ന വാക്കിനര്‍ത്ഥം ഒരുമിപ്പിക്കുക എന്നതാണ്, ഇത്തരത്തില്‍ സൗദി അറേബ്യയുടേയും ഭാരതത്തിന്‍റേയും എെക്യം ഊട്ടിയുറപ്പിക്കുന്നതിനായും യോഗയുടെ അന്താരാഷ്ട്ര പ്രശസ്തി അംഗീകരിച്ചു കൊണ്ടും സൗദി അറേബ്യയില്‍ യോഗയെ കായിക ഇനമാക്കി അംഗീകരിച്ചതിനുള്ള നന്ദിയും കടപ്പാടും സൗദി രാജകുടുംബത്തോടും സൗദി ഭരണാധികരികളോടും അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പങ്ക് വെച്ചു,

തുടര്‍ന്ന് ആരാദ്ധ്യനായ ശ്രീലങ്കന്‍ അംബാസിഡര്‍ ശ്രീ ആസ്മി തസ്മി വര്‍ണാഭമായ ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു,ഇന്ത്യയും - ശ്രീലങ്കയും - സൗദി അറേബ്യയും തമ്മിലൂള്ള അതി ശക്തമായ നയതന്ത്ര ബന്ധത്തെ പുകഴ്ത്തിയ അദ്ദേഹം യോഗയിലൂടെ ഇതിനു പുതിയ മാനം രചിക്കപ്പെട്ടതായി അവകാശപ്പെട്ടു ,

publive-image

തുടര്‍ന്ന് സംസാരിച്ച ഡി സി എം ഡോക്ടര്‍  സുഹൈല്‍ അജാസ്ഖാന്‍ന്‍റെ വാക്കുകള്‍ യോഗയെ അദ്ദേഹം എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവായി

ഭാരതത്തില്‍ യോഗയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച,

അദ്ദേഹത്തിന്‍റെ റോള്‍മോഡല്‍ കൂടിയായ  സ്വാമി വിവേകാനന്ദനെ സദസ്സില്‍ വെച്ച് അദ്ദേഹം സ്മരിച്ചത് അക്ഷരാര്‍ത്തത്തില്‍ സദസിനേയും കാണികളേയും ആവേശഭരിതരാക്കി, 250 ലേറെ വരുന്ന കുട്ടികളുടെ യോഗാപ്രദര്‍ശനത്തിനു വേണ്ടിയുള്‌ള കാത്തിരിപ്പിലാണ് താന്‍ എന്ന് കൂടി അദ്ദേഹം കൂട്ടി ചേര്‍ത്തു,

നേപ്പാള്‍ എംബസി ഫസ്റ്റ് സെക്രട്ടറി  വിജയ്കുമാര്‍ റൗത്ത് ഇത്രയും വലിയ ചടങ്ങിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും അഭിമാനവും പങ്ക് വെച്ചു, ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ , വ്യാസ യൂണിവേഴ്സിറ്റി ചെയര്‍മാനും പ്രധാനമന്ത്രിയുടെ ഉപദേശക അംഗം കൂടിയായ ഡോക്ടര്‍ നാഗേന്ദ്ര, പ്രമുഖ സൗദി യോഗാചാര്യയും പത്മശ്രീ ജേതാവും കൂടിയായ നൗഫ് അല്‍മര്‍വായ് എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ തങ്ങളുടെ ആശംസകള്‍ അറിയിച്ചു,

250 ലേറെ കുട്ടികളെ അണിയിച്ചൊരുക്കി നടന്ന സൂര്യനമസ്കാരം , കൃത്യമായ പരിശീലനത്തിലൂടേയും ആത്മ സമര്‍പ്പണത്തിലൂടേയും സൂര്യ നമസ്കാരത്തെ പൂര്‍ണതയില്‍ എത്തിച്ച കുട്ടികളുടെ പ്രകടനം അതിഥികളുടേയും ജനസമൂഹത്തിന്‍റേയും പ്രത്യേക പ്രശംസ പിടിച്ച് പറ്റി,

publive-image

തുടര്‍ന്ന് ഏകദേശം മൂവ്വായിരത്തോളം വരുന്ന സ്ത്രി - പുരുഷഭേദമന്യേ നടന്ന മാസ്യോഗാ പ്രദര്‍ശനം അന്താരാഷ്ട്ര സമൂഹത്തിന് യോഗയോടുള്ള മമത വിളിച്ചോതി,

സൗദി അറേബ്യ- ഇന്ത്യ- ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ആളുകള്‍ പങ്കെടുത്ത മാസ്യോഗാ പ്രദര്‍ശനം ഓരോ ഭാരതീയനേയും സംബന്ധിച്ച് അഭിമാനമുണര്‍ത്തുന്നതായി,

ഏകദേശം രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സമന്വയ  ഭാരവാഹികളും ഇന്‍റര്‍നാഷണല്‍ യോഗ ക്ളബ്ബും യോഗാദിനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിരുന്നു,

publive-image

അഷ്ടാംഗ യോഗ എന്നാല്‍ എട്ട് അംഗങ്ങളുടെ യോഗ എന്നതാണ് അര്‍ത്തമാക്കുന്നത്, ഇതിനെ അന്വര്‍ത്തമാക്കും വിധം വിവിധ തരത്തിലുള്ള എട്ട് വിത്യസ്ത പരിപാടികള്‍ ആണ് യോഗാ ദിനത്തിനു മുന്നോടിയായി ഭാരവാഹികള്‍ സംഘടിപ്പിച്ചത്,

publive-image

ജനപങ്കാളിത്തം കൊണ്ടും യോഗയുടെ അന്താരാഷ്‌ര പ്രശസ്തിയും അക്ഷരാര്‍ത്തത്തില്‍ തങ്ങളെ ഞെട്ടിച്ചു എന്ന് ഭാരവാഹികള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം കൊണ്ടും കൂടുതല്‍ വലിയ പൊതു സമൂഹത്തെ ഉള്‍കൊള്ളിച്ച് കൊണ്ടും യോഗയെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് കൂടി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു യോഗാദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു  യോഗാ ദിന ആഘോഷ കമ്മറ്റി ഭാരവാഹികളായ പൂര്‍ണി സുധാകര്‍, ദീപക് ,ശ്രീജേഷ്,മധു എടച്ചേരി, രവി കുമാര്‍ , ഹരികുമാര്‍, തങ്കസ്വാമി , വെട്രിവേല്‍, ശങ്കര്‍ , ജഗ്മോഹന്‍ , മഗേഷ്പ്രഭാകര്‍, സ്വപ്ന മഗേഷ്, ഗീതാ ബിനോജ് , സീമ ഗോപകുമാര്‍, നന്ദിനി രമേശ്, അശോകന്‍, അജീഷ്, സുനില്‍ മേനോന്‍, അരുണ്‍ , മണികണ്ഠന്‍ കളത്തില്‍, രനീഷ്,വളണ്ടിയർ ക്യപ്റ്റൻ വിനോദ് ചേലക്കര യോഗക്ലബ് ജനറൽ സെക്രട്ടറി കുഞ്ചു സി നായർ സമന്വയ ജനറൽ സെക്രട്ടറി മധു എseചരി സന്തോഷ് കാവാലം രാധാ കൃഷ്ണ പിള്ള , പ്രദീപ് മുരളി  സന്തോഷ് സുരേന്ദ്രൻ അരുൺ ആന്റണി സുമ ടീച്ചർ ഗോകുലകുമാരി രാജി ഹരി, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisment