യോഗയില്‍ സൗദി വനിത നൗഫ് മര്‍വായി ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്ക്  പത്മശ്രീ അവാര്‍ഡ്

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, January 27, 2018

റിയാദ് : യോഗയില്‍ സൗദി വനിത ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്ക്  പത്മശ്രീ അവാര്‍ഡ്. സൗദി വനിത നൗഫ് മര്‍വായിക്കാണ് ഇന്ത്യന്‍ പരമോന്നത ബഹുമതി കളിലൊന്നായ പത്മശ്രീ അവാര്‍ഡ് ലഭിച്ചത്. യോഗയില്‍ തന്‍റെ കഴിവ് തെളിയിച്ച ഇവര്‍ അറബ് യോഗ ഫൗണ്ടര്‍ കൂടിയാണ്. അടുത്ത കാലത്തായി യോഗക്ക് സൗദി  ഭരണകൂടം അനുമതി നല്‍കിയിരുന്നു.കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് റിയാദില്‍ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കള്‍ പങ്കെടുത്ത യോഗാദിനത്തില്‍ നൗഫാ മര്‍വായി പങ്കെടുത്തിരുന്നു.

ജപ്പാനിലെ ടോമിയോ മിസോകാമി , തജകിസ്താനിലെ ഹബിബുള്ള രാജ ബോവ് (ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), ഫിലിപ്പൈന്‍സിലെ ജോസ് മാ ജോയി (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), സിംഗപൂരിലെ ടോമി കോഹ് , മ്യാന്‍മറിലെ ഡോ: താന്‍ദ് മയിന്ദ് (പബ്ലിക് അഫയേഴ്‌സ്), തായ്‌ലാലാന്‍ഡിലെ സോംദേത്ത് ഫ്‌റാ മഹ, വിയറ്റ്‌നാനാമിലെ നഗൂയന്‍ ടിന്‍ തീന്‍ (സ്പിരിറ്റിയുലിസം), ഇന്തോനേഷ്യയിലെ ഐ നോമാന്‍ നൗത്ര (ശില്‍പകല), ബ്രൂണൈയിലെ മലാത്ത് ഹാജി അബ്ദുള്ള (സോഷ്യല്‍ വര്‍ക്ക്), നേപ്പാളിലെ സന്ദൂക് റോയിത്ത് (മെഡിസിന്‍ ഓപ്ത മോളജി), എന്നിവരാണ് പത്മശ്രീ ലഭിച്ച മറ്റു വിദേശികള്‍.

റിയാദില്‍ യോഗാദിനത്തില്‍  കെ സുരേന്ദ്രേനോപ്പം   നൗഫ് മര്‍വായി 

×