Advertisment

ഉത്തര്‍ പ്രദേശില്‍ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു കോടി കടന്നുവെന്ന് യോഗി ആദിത്യനാഥ്

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ലക്‌നൗ : സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു കോടി കടന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ 45 ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍ 1.5 ലക്ഷം പ്രതിദിന പരിശോധനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിന്നുള്ള ലെവല്‍ 1, ലെവല്‍ 2 ആശുപത്രികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം 50,000- 55,000 വരെ ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളും 3,000 ട്രൂനാറ്റ് ടെസ്റ്റുകളും ആന്റിജന്‍ പരിശോധനകളും സംസ്ഥാനത്ത് നടത്തുന്നുണ്ട്.

ആറുമാസം മുന്‍പ് കോവിഡ് എന്ന മഹാമാരിയെ നേരിടാന്‍ സംസ്ഥാനത്ത് വേണ്ടത്ര സജീകരണങ്ങളില്ലായിരുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി അന്ന് രോഗികളെ ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ന് കോവിഡ് രോഗികളെ ചികിത്സിക്കാനായി സൗകര്യങ്ങളുള്ള ആശുപത്രികള്‍ നിര്‍മ്മിച്ചിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

yogi govt5
Advertisment