വൈദ്യുതിയില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; ഇങ്ങനെ

ടെക് ഡസ്ക്
Thursday, August 16, 2018

Image result for വൈദ്യുതിയില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം

പ്രളയ ബാധിത മേഖലയില്‍ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. സാഹചര്യം പ്രതികൂലമായതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിവേഗം തേടിയെത്തുന്നതിന് സാധിക്കുന്നില്ല. കുടുങ്ങി കിടക്കുന്നവര്‍ക്ക് കോണ്‍ടാക്ട് ചെയ്യണമെന്നു വെച്ചാല്‍ ഫോണുകള്‍ ചാര്‍ജ് ഇല്ലാത്ത അവസ്ഥയിലുമാണ്. അതിനാല്‍ അടിയന്തര ഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ചാര്‍ജ് ചെയ്യാന്‍ ഈ രീതി സ്വീകരിക്കാവുന്നതാണ്. വീട്ടില്‍ ഉള്ള വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ ഇത് സാധ്യമാകും.

1. കയ്യില്‍ ഉള്ള usb കേബിള്‍ ചാര്‍ജ്റില്‍ കുത്തുന്ന പിന്നിന് മുന്നിലുള്ള വയര്‍ പല്ലു കൊണ്ടു കടിച്ചു കീറുക (ടൂള്‍സ് ഒന്നും ഇല്ലേല്‍)

2. അങ്ങനെ കീറിയാല്‍ മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ 4 ചെറിയ വയര്‍ ഉണ്ടാകും.

3. അതിലെ ചുവപ്പും കറപ്പു വയര്‍ എടുത്തു അതിന്റെ മുകളില്‍ ഉള്ള പ്‌ളാസ്റ്റിക് ആവരണം കളയുക .

4. ടിവി റിമോട്ടിലേ രണ്ടു ബാറ്ററിയും ക്ലോക്കിലെ ഒരു ബാറ്റിയറിയും എടുക്കുക.

5. ബാറ്ററിയുടെ കൂര്‍ത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടില്‍ മുട്ടുന്ന പോലെ ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോള്‍ അതൊരു വടിപോലെ ഉണ്ടാകും.

6. അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുര്‍ത്ത അഗ്രം ഉണ്ടാവും അതില്‍ നമ്മുടെ ചുവന്ന വയര്‍ മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത വയറും മുട്ടിക്കുക.

7. ഇപ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്തു തുടങ്ങുന്നത് കാണാം

8. ഈ സെറ്റപ്പില്‍ ഒരു പത്തു മിനിറ്റ് പിടിച്ചാല്‍ തന്നെ 20 ശതമാനം ചാര്‍ജ് മൊബൈലില്‍ വരും

9. എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും ചാര്‍ജ് ലഭിക്കും.

10. ബാറ്ററിയുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയര്‍ തന്നെ ആണ് മുട്ടിച്ചതെന്ന് നോക്കി ഉറപ്പ് വരുത്തുക.

×