Advertisment

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കൊല്ലപ്പെട്ടേക്കാം! അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സമൂഹത്തിലാണ് ഇന്നത്തെ നമ്മുടെ ജീവിതമെന്ന് സെയ്ഫ് അലി ഖാന്‍

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: അഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന സമൂഹത്തിലാണ് ഇന്നത്തെ നമ്മുടെ ജീവിതമെന്ന് ബോളഇവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കൊന്നു തള്ളുന്നതാണ് നിലവില്‍ രാജ്യത്ത് അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

'ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇതര മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ ഉളള വ്യക്തിയെ പ്രണയിച്ചാല്‍ നിങ്ങള്‍ കൊല്ലപ്പെടാം. അങ്ങനെയാണ് കാര്യങ്ങളിപ്പോള്‍, സെയ്ഫ് അലി ഖാന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചാലും കൊല്ലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയിലെ സര്‍ക്കാരിനെ എത്രത്തോളം വിമര്‍ശിക്കാം എന്നറിയില്ല. അങ്ങനെ ചെയ്താല്‍ നിങ്ങളെ ആരെങ്കിലും ചിലപ്പോള്‍ കൊന്നെന്ന് വരാം,'' എന്നായിരുന്നു നടന്റെ പ്രതികരണം.

സമീപ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പുതിയ സീരിസായ സേക്ക്രട്ട് ഗെയിംസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സെയ്ഫ് പ്രതികരിച്ചു. സീരിസിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ തനിക്ക് അത് സഹിക്കില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Advertisment