Advertisment

കുവൈറ്റിലെ ഗള്‍ഫ് ബാങ്ക് കവര്‍ച്ച ; പ്രതിയെ പിടികൂടി ,പണം കണ്ടെടുത്തു

New Update

കുവൈറ്റ് : കുവൈറ്റിലെ ഹവല്ലി പ്രദേശത്തുള്ള ഗള്‍ഫ് ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതിയെ പിടികൂടി. 20കാരനായ പ്രവാസി യുവാവാണ് പിടിയിലായത്. ജോര്‍ദാനിയന്‍ സ്വദേശിയാണ് ഇയാള്‍ .കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വിദഗ്ധമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്.

Advertisment

publive-image

സ്ത്രീവേഷധാരിയായി കളിത്തോക്കുമായി എത്തിയാണ് ഇയാള്‍ ബാങ്കില്‍ നിന്നും 5000 കെഡി കവര്‍ന്നത്. മോഷ്ടിച്ച പണം ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാല്‍മിയയിലെ കാമുകിയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. മോഷ്ടിച്ച പണത്തില്‍ നിന്നും 250 കെഡി ഇയാള്‍ ചിലവാക്കിയിരുന്നു.

ബാങ്ക് കൊള്ളയടിക്കാനുള്ള തീരുമാനം ആഴ്ച്ചകള്‍ക്കുമുമ്പെ എടുത്തിരുന്നതായി യുവാവ് പറഞ്ഞു. ഇതിനായി ബാങ്കില്‍ ആള്‍ത്തിരക്ക് കുറവുള്ള ദിവസത്തിനായി കാത്തിരുന്നു. തുടര്‍ന്നാണ് സ്ത്രീവേഷം ധരിച്ച് കവര്‍ച്ചനടത്തിയത്.

kuwait kuwait latest
Advertisment