Advertisment

ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെൺകുട്ടിയെ കേരളാപൊലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടു പോയതായി പരാതി

author-image
admin
New Update

publive-image

Advertisment

ചെന്നൈ: ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെൺകുട്ടിയെ കേരളാ പൊലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടു പോയതായി പരാതി.

കോഴിക്കോട് സ്വദേശിനിയായ 21 കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ടാണ് പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.

കോഴിക്കോട് കൊടുവള്ളിയിലെ ലാബ് അസിസ്റ്റൻഡായ പെൺകുട്ടി ടിക് ടോക്കിലൂടെയാണ് ചെന്നൈ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. വീട്ടുകാർ എതിർത്തതോടെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ചെന്നൈയിൽ നിന്ന് കാറിൽ കോഴിക്കോട് എത്തിയാണ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയത്. നുംഗമ്പാക്കത്തെ വസതിയിൽ ചെന്നൈ സ്വദേശിനിയുടെ അമ്മയ്ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ബിരുദ വിദ്യാർത്ഥിയാണ് ചെന്നൈ സ്വദേശിനി.

Advertisment