Advertisment

കഞ്ചാവ് ലഹരിയില്‍ ഭാര്യവീട്ടില്‍ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ച് വീഴ്ത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; തുടര്‍ന്ന് ഭര്‍തൃവീട്ടിലേക്ക് കുഞ്ഞിനെ ആവശ്യപ്പെട്ട് എത്തിയ യുവതിയെയും അമ്മയെയും അടിച്ചോടിച്ച ശേഷം കുഞ്ഞുമായി ബൈക്കില്‍ രക്ഷപ്പെട്ടു; തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് പാലക്കാട്ടു നിന്ന് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കഞ്ചാവ് ലഹരിയില്‍ ഭാര്യവീട്ടില്‍ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ച് വീഴ്ത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ. രണ്ടു പോക്സോ കേസുകളിലും  കഞ്ചാവ് കേസുകളിലും പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി സന്തോഷിനെ(27)യാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കുട്ടിയെ ചോദിച്ച് യുവാവിന്റെ വീട്ടിലെത്തിയ ഭാര്യയെയും ഭാര്യാമാതാവിനെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ കുട്ടിയെയുമായി കടന്ന പ്രതിയെ പാലക്കാട്ടു നിന്നു പൊലീസ് പിടികൂടി.

publive-image

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തേ ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും ഒരു വർഷത്തോളമായി അകന്നുകഴിയുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടി അമ്മയുടെ കൂടെയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സന്തോഷ് പാഴുത്തുരുത്തിലെ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പിന്നാലെ സന്തോഷിന്റെ വീട്ടിലെത്തിയ യുവതിയും അമ്മയും കുട്ടിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും അടിച്ചോടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കുട്ടിയെയുമായി സന്തോഷ് കടന്നുകളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

latest news all news child kidnap wife attack youth arrest
Advertisment