Advertisment

അതിര്‍ത്തി ചെക്ക്‌പോസ്‌റ്റില്‍ പരിശോധനയ്‌ക്കിടെ ഏഴരക്കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

New Update

കുമളി: അതിര്‍ത്തി ചെക്ക്‌പോസ്‌റ്റില്‍ പരിശോധനയ്‌ക്കിടെ ഏഴരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം ആറ്റിങ്ങല്‍ മുണ്ടയില്‍ കോണം അല്‍ അമീന്‍ മന്‍സിലില്‍ അല്‍ അമീനാ(27) ണ്‌ പിടിയിലായത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Advertisment

publive-image

ഇന്നലെ രാവിലെ ഒന്‍പതോടെ കുമളിയിലെ തമിഴ്‌നാട്‌ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ അതിര്‍ത്തിക്കിപ്പുറത്തേക്കു വരുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്‌ഥര്‍ ഇയാളുടെ ബാഗ്‌ പരിശോധിച്ചപ്പോഴാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌.

രണ്ടരക്കിലോ വീതമുള്ള മൂന്നു പൊതികളിലാക്കിയാണ്‌ കഞ്ചാവ്‌ ബാഗില്‍ ഒളിപ്പിച്ചിരുന്നത്‌. തിരുവനന്തപുരത്തെ ചില്ലറ വില്‍പ്പനക്കാര്‍ക്ക്‌ നല്‍കാനാണ്‌ കമ്പത്തുനിന്ന്‌ 40,000 രൂപയ്‌ക്കു കഞ്ചാവ്‌ വാങ്ങിയത്‌. മുമ്പും കുമളി വഴി കഞ്ചാവ്‌ കടത്തിയിട്ടുണ്ടെന്ന്‌ ഇയാള്‍ മൊഴി നല്‍കി.

ആറ്റിങ്ങലില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അല്‍ അമീന്‍ കൂടുതല്‍ പണസമ്പാദനത്തിനായി കഞ്ചാവ്‌ വില്‍പ്പനയിലേക്കു തിരിയുകയായിരുന്നു.

എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അല്‍ഫോണ്‍സ്‌ ജേക്കബ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ വി. രവി, പി. ദേവദാസ്‌, സി.ഇ.ഒമാരായ ഒ.വൈ അന്‍സാര്‍, ബി. ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisment