Advertisment

യൂത്ത് ഇന്ത്യ കരിയര് സെമിനാര്

New Update

കുവൈത്ത് സിറ്റി: സൈബർ ക്രൈമുകൾ വർദ്ധിച്ചു വരുന്ന നിലവിലെ സാഹചര്യത്തിൽ ഇന്റർനെറ്റ് ഹാക്കർമാരുടെ ഇരകൾ ആവാതിരിക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഇന്ത്യ കുവൈത്ത് കരിയര് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൈബർ സെക്യൂരിറ്റി സെമിനാർ സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഫഹാഹീല് യൂണിറ്റി സെന്ററില് 27 വെള്ളിയാഴ്ച 6.30 നു തുടങ്ങുന്ന സെമിനാറില് Online security life hacks to protect you and your family എന്ന വിഷയത്തിൽ കുവൈറ്റിലെ പ്രശസ്ത ഐ.ടി കൺസൽട്ടണ്ട് സയിദ് ബാഷയും secure your online privacy & Stay safe online എന്ന വിഷയത്തിൽ ബുബിയാൻ ബാങ്ക് ഐ.ടി ആപ്ലിക്കേഷന് മാനജേറും പ്രമുഖ പ്രഭാഷകനുമായ അൻവർ സഈദ് എന്നിവര് ക്ലാസുകൾ എടുക്കും .

സെമിനാറില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് https://goo.gl/forms/CXQozW5EtIQPJqhy2 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 65185320, 511 77947 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Advertisment