Advertisment

വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് അമ്മാവനെ അനന്തിരവന്‍ കൊലപ്പെടുത്തി

New Update

publive-image

Advertisment

കൊല്ലം: വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അമ്മാവനെ അനന്തിരവന്‍ കൊലപ്പെടുത്തി. കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന്‍ നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തിന്‍റെ തുടക്കം. ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ശിവകുമാറും നിധീഷും ഇന്നലെ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ ശിവകുമാറിന്‍റെ വീട്ടുമുറ്റത്ത് വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തളളുമുണ്ടായി. വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു ഇതിന് കാരണം.

പിടിച്ചു മാറ്റാന്‍ ചെന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. വഴക്കിനിടെ നിധീഷ് ശിവകുമാറിനെ മര്‍ദ്ദിച്ചു. അടിയേറ്റു വീണ ശിവകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment