Advertisment

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല വീഡിയോ പ്രവാഹം - യുവമോര്‍ച്ച  ഹരിയാന ഉപാധ്യക്ഷന്‍ അറസ്റ്റില്‍. നടപടി മഹിള കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഹരിയാന : വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല വീഡിയോ അയച്ചെന്ന പരാതിയെ തുടര്‍ന്ന് യുവമോര്‍ച്ച  ഹരിയാന ഉപാധ്യക്ഷന്‍ അമിത് ഗുപ്ത അറസ്റ്റില്‍. ഹരിയാന പ്രദേശ് മഹിള കോണ്‍ഗ്രസ് കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജീത മേത്തയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

സംഭവം വന്‍ വിവാദമായതോടെ ഇയാളെ പദവിയില്‍ നിന്ന് ബിജെപി പുറത്താക്കി. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് 65 ഓളം അശ്ശീല വീഡിയോകള്‍ അയച്ചെന്നാണ് പരാതിയിലുള്ളത്.

സംഭവത്തില്‍ പഞ്ച്കുല ബിജെപി അധ്യക്ഷന്‍ ദീപക് ശര്‍മ്മ ദു:ഖം രേഖപ്പെടുത്തി. ഒരു കല്യാണത്തിനു പങ്കെടുക്കാനായി പോയ അമിത് ഫോണ്‍ സുഹൃത്തുക്കളുടെ കയ്യില്‍ കൊടുക്കുകയും, തുടര്‍ന്ന് അബദ്ധവശാല്‍ ഫോണില്‍ നിന്ന് ഗ്രൂപ്പിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതാണെന്നും ദീപക് ശര്‍മ്മ വിശദീകരണം നല്‍കി. ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് അമിത് ഗുപ്തയെ നീക്കിയതായും ദീപക് ശര്‍മ്മ വ്യക്തമാക്കി.

bjp hariyana
Advertisment