Advertisment

പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുവാൻ യുവജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് യുവജനവേദി

New Update

publive-image

Advertisment

തൊടുപുഴ: പ്രളയദുരന്തത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുവാൻ യുവജനങ്ങൾ  മുന്നിട്ടിറങ്ങറണമെന്ന് യുവജനവേദി തൊടുപുഴ താലൂക്ക് യൂണിയൻ എക്സ്ക്യൂട്ടിവ് കമ്മറ്റി.

പശ്ചിമഘട്ട മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത ഖനനങ്ങളും നിർമ്മാണ പ്രവർത്തങ്ങളും പരിസ്ഥിതിക്ക് യോജിക്കാത്ത വികസന പ്രവർത്തങ്ങളും ഭൂവിനിയോഗ പ്രവർത്തനങ്ങളെല്ലാം ദുരിന്തത്തിന് ആഘാതം വർദ്ധിപ്പിച്ചു.

അതിനാൽ പശ്ചിമഘട്ടവും നദികളും തണ്ണീർത്തടങ്ങളും മലകളും വനങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണം. അതിനായി യുവജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന ട്രഷറർ അജേഷ് ബാലകൃഷ്ണൻ പറഞ്ഞു. തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസിൽ ചേർന്ന എക്സ്ക്യുട്ടിവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് വിഷ്ണു വിജയ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ താലൂക്ക് യൂണിയൻ പ്രവർത്തനങ്ങളുടെ വിലയിരത്തലുകളും അവലോകവും നടന്നു. സെക്രട്ടറി ജയ്മോൻ എൽ പി, വൈസ് പ്രസിഡന്റ് ശരത് സി രവി, ട്രഷറർ നിയതി സാബു എന്നിവർ സംസാരിച്ചു.

idukkifloods
Advertisment