Advertisment

എന്താണ് Z Plus ( Z+) സെക്യൂരിറ്റി ?

author-image
admin
Updated On
New Update

നേതാക്കള്‍ക്കും ഉന്നത അധികാരികള്‍ക്കും ചില വിശിഷ്ട വ്യക്തികള്‍ക്കും നല്‍കിവരുന്ന സുരക്ഷ യാണ് Z + ഇത് തീരുമാനിക്കുന്നതും പിന്‍വലിക്കു ന്നതും കേന്ദ്ര സര്‍ക്കാരാണ്.. ഈ സുരക്ഷ പിന്‍വ ലിക്കുമ്പോള്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ലാലു പ്രസാദ് യാദവിന്‍റെ കാര്യത്തിലും അതാണുണ്ടായിരിക്കുന്നത്. പല നേതാക്കള്‍ക്കും ജീവന്‍ പോകും എന്ന ഭയത്തിനപ്പുറം Z + സുരക്ഷ വലിയൊരു സ്റ്റാറ്റസ് കൂടിയാണ്.

Advertisment

ഭാരതത്തില്‍ ഉന്നത നേതാക്കള്‍ക്കും , പ്രത്യേക വ്യക്തികള്‍ക്കും Z + , Z, Y, X മുതലായ ശ്രേണിയി ലുള്ള സുരക്ഷയാണ് നല്‍കപ്പെടുന്നത്..

publive-image

കേന്ദ്ര മന്ത്രിമാര്‍,മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാര്‍ , പ്രസിദ്ധ വ്യക്തികള്‍ ,ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 450 ല്‍പ്പരം വ്യക്തി കള്‍ക്കാണ് ഇപ്പോള്‍ ഈ സുരക്ഷ നല്‍കപ്പെടുന്നത്.

ഈ സുരക്ഷകളില്‍ Special Protection Group (SPG), National Security Guards ( NSG), Indo Tibet border Police ( ITBP), Central Reserve Police Force (CRPF) എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് നിയമിക്കുക.

publive-image

# Z plus കാറ്റഗറി സുരക്ഷ. #

Z + സുരക്ഷ രാജ്യത്തെ ഏറ്റവും ശക്തമായ സുര ക്ഷാ സംവിധാനമാണ്. ഇത് VVIP കാറ്റഗറിയിലുള്ള സുരക്ഷാ സംവിധാനമാണ്. ഇതില്‍ NSG, SPG വിഭാഗങ്ങളിലുള്ള 36 കമാന്‍ഡോകളെയാണ് നിയ മിക്കുക. ഇതില്‍ ആദ്യസുരക്ഷാ കവചമൊരുക്കുക NSG കമാന്‍ഡോകള്‍ ആയിരിക്കും. രണ്ടാമത്തെ നിരയില്‍ SPG കമാന്‍ഡോകളാവും. ഇവരെക്കൂ ടാതെ ITBP, CRPF ജവാന്മാരും Z + സുരക്ഷയില്‍ ഉണ്ടാകാറുണ്ട്. മുകേഷ് അംബാനിക്കും Z + സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

# Z കാറ്റഗറി സുരക്ഷ. #

ഇതില്‍ ആകെ 22 പേരാണ് ഉണ്ടാകുക. ITBP, CRPF ജവാന്മാര്‍ അടങ്ങുന്ന Z സുരക്ഷയില്‍ ഇരു വിഭാഗത്തിലെ ഓഫീസര്‍മാരും ഉണ്ടാകും.

# Y കാറ്റഗറി സുരക്ഷ. #

ഇതില്‍ ആകെ 11 പേരാണ് ഉണ്ടാകുക. അതില്‍ രണ്ടു Personal Security Officer ( PSO) മാരും ഉണ്ടാകും.

# X കാറ്റഗറി സുരക്ഷ. #

ഇതില്‍ ആകെ രണ്ടുപേരാണ് ഉണ്ടാകുക. ഒരു PSO യും ഒരു ജവാനും.

# SPG സുരക്ഷ. #

അതിശക്തമായ SPG സുരക്ഷാ സംവിധാനമാണ് പ്രധാനമന്ത്രിക്കു നല്‍കുന്നത്. പ്രധാനമന്ത്രിയെക്കൂ ടാതെ മുന്‍ പ്രധാനമന്ത്രി മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറച്ചു സമയത്തേക്ക് SPG സുരക്ഷ നല്‍കിവരുന്നു. 1984 ല്‍ ശ്രീമതി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം 1988 ലാണ് VVIP സുരക്ഷക്കായി SPG രൂപം കൊള്ളുന്നത്‌. ഇതിനുള്ള വാര്‍ഷിക ബജറ്റ് 300 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവുകൂടിയ ഉന്നത ശ്രേണിയിലുള്ള ഏക സുരക്ഷാ സംവിധാനവും ഇതുമാത്രമാണ്.

publive-image

ഇപ്പോള്‍ ഇന്ത്യയില്‍ കേവലം 8 പേര്‍ക്ക് മാത്രമാണ് SPG സുരക്ഷ ലഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, അദ്ദേഹത്തിന്‍റെ ഭാര്യ ഗുര്‍ശരണ്‍ കൌര്‍, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ് പേയ്, അദ്ദേഹത്തിന്‍റെ ദത്തുമകള്‍ നമിത ഭട്ടാചാര്യ, കോണ്ഗ്രസ് പ്രസിഡണ്ട്‌ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി , പ്രിയങ്ക വാദ്ര എന്നിവരാണവര്‍.

Advertisment