Advertisment

സാക്ക് (സക്കറിയ-43) പാപ്പച്ചന്‍ )കാലിഫോര്‍ണിയയില്‍ നിര്യാതനായി -പൊതുദര്‍ശനം: ഫെബ്രു-21 ബുധനാഴ്ച

New Update

കാലിഫോര്‍ണിയ: അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഏക പുത്രന്‍ സാക്ക് (സക്കറിയ-43) പാപ്പച്ചന്‍ ശനിയാഴ്ച നിര്യാതനായി.

Advertisment

ചേര്‍ത്തല സ്വദേശിയാണു കളത്തില്‍ പാപ്പച്ചന്‍. ഭാര്യ മേരിക്കുട്ടി പാലാ വെള്ളപ്പള്ളി കുട്ടുംബാംഗം. കാനഡയില്‍ ജനിച്ച സാക്ക് നാലാം വയസില്‍ അമേരിക്കയിലെത്തി. സ്റ്റുഡന്റ് കൗണ്‍സലറായി ജോലി ചെയ്തു വരികയായിരുന്നു

ഭാര്യ: ഏഞ്ചല. പുത്രി റെയ് ആന്‍ (5). കണക്ടിക്കട്ടിലുള്ള പാമെല അറക്കല്‍ ആണു ഏക സഹോദരി. അലന്‍ അറക്കല്‍ ഭര്‍ത്താവാണ്.

publive-image

മങ്കയുടെ സ്ഥാപക പ്രസിഡന്റായിരുന്നു കളത്തില്‍ പാപ്പച്ചന്‍. ഫോമാ ലാസ് വേഗസ് കണ്‍ വന്‍ഷന്റെ ചെയറും. ഏതാനും വര്‍ഷമായി കൊച്ചി തമ്മനത്താണു താമസം.

പൊതുദര്‍ശനം: ബുധനാഴ്ച (ഫെബ്രു-21) വൈകിട്ട് 4 മുതല്‍ 9 വരെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 200നോര്‍ത്ത് ആബട്ട് അവന്യു, മില്പിറ്റസ്.

സംസ്‌കാര ശൂശ്രുഷ: വ്യാഴം (ഫെബ്രു-22) രാവിലെ 10 മണി: സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച്, 43148 മിഷന്‍ ബുലവാര്‍ഡ്, ഫ്രിമൊണ്ട്, കാലിഫോര്‍ണിയ-94539

കുടുംബത്തെ സഹായിക്കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേ കാലിഫോര്‍ണിയയുടെ (മങ്ക) നേത്രുത്വത്തില്‍ ഫണ്ട് സമാഹരിക്കുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിനു ഏറെ സംഭാവനകള്‍ നല്‍കിയ കളത്തില്‍ പാപ്പച്ചന്റെ പുത്രനു ഇത്തരമാരു സാഹചര്യം ഉണ്ടായപ്പോള്‍ സഹായിക്കാന്‍ നമുക്ക് ഒരൊരുത്തര്‍ക്കും കടമയുണ്ട്.

വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നല്‍കിയ സാക്കിന്റെ ഓര്‍മ്മക്കായി പുത്രിയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് സമാഹരിക്കുന്ന തുക സഹായകമാകുമെന്നു മങ്ക ഭാരവാഹികള്‍ പറഞ്ഞു

501 നോണ്‍ പ്രോഫിറ്റ് സംഘടനയാണു മങ്ക.

താഴെക്കാണു ലിങ്കില്‍ സംഭാവനകള്‍ എത്തിക്കാം

Click here to support Support Zak Pappachan and Family

www.youcaring.com

us
Advertisment