അതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി .എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെല്ലുന്നത് ശരിയല്ലെന്ന് തോന്നി

Sunday, November 12, 2017

ലൈംഗിക അതിക്രമം ചെറുക്കാൻ സ്ത്രീകൾക്കുള്ള ഏറ്റവും വലിയ ആയുധം ചെറുക്കുക എന്നതാണെന്ന് സിനിമ നടി വിദ്യ ബാലൻ .ഒരു ഇന്ഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ പ്രതികരിച്ച അനുഭവം അവർ പങ്ക് വച്ചു.

‘ കോളേജിൽ പഠിക്കുന്ന സമയത്തു ബോംബയിലെ വി .ടി .സ്റ്റേഷനിൽ വച്ചു യൂണിഫോമിലായിരുന്ന ഒരു സൈനികൻ തന്റെ മാറിടത്തിലേക്ക് തന്നെ തുറിച്ചു നോക്കി നിന്നു.അപ്പോൾ അയ്യാൾ ആകെ അസ്വസ്ഥനാകുന്നത് ഞാൻ ശ്രെദ്ധിച്ചു.പിന്നെ അയാൾ എന്നെ നോക്കി കണ്ണിറുക്കി .അതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി .എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെല്ലുന്നത് ശരിയല്ലെന്ന് തോന്നി .അതുകൊണ്ട് ഉച്ചത്തിൽ തന്നെ പറഞ്ഞു ,നിങ്ങൾ രാജ്യത്തെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ആളാണ്.എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പിന്തിരിഞ്ഞില്ല” .

സൈനികന്റെ വേഷത്തിൽ വന്നു ഒരാൾ വീഡിയോ വഴി അപമാനിക്കാൻ ശ്രെമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിദ്യ വാചാലയായത് .

വിദ്യ ശരീരം പ്രദർശിപ്പിക്കാൻ പൈസ വാങ്ങുമ്പോൾ ഒരു സൈനികൻ സൗജന്യമായി ശരീരത്തിലേക്ക് നോക്കിയതിൽ എന്താണ് തെറ്റാണു എന്നായിരുന്നു ചോദ്യം .പണം കൊടുക്കാത്തത് മാത്രമാണ് വിദ്യയുടെ പ്രശ്നമെന്നും അയാൾ പറഞ്ഞിരുന്നു .രാജ്യത്തിന് വേണ്ടി ജീവൻ നല്കാൻ തയ്യാറായ സൈനികരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാബാലൻ എന്ന ബോളിവുഡിലെ അഴുക്ക് ചാലിന്റെ സൃഷ്ടിയുടെ സൗന്ദര്യത്തിനു ഒരു വിലയുമില്ലെന്നും അയാൾ പറഞ്ഞിരുന്നു .

×