കണ്ണന്താനത്തിന്റെ വിവരകേടുകള്‍ കാഞ്ഞിരപ്പള്ളി ബിഷപ്പും ഏറ്റുപിടിച്ചോ ? സഭയെന്നാല്‍ ബിഷപ്പുമാര്‍ മാത്രമല്ല, വിശ്വാസികളുമുണ്ട് ! സഭാ ശത്രുക്കള്‍ക്ക് കൈകൊട്ടി ചിരിക്കാന്‍ അവസര൦ ഒരുക്കരുത്

Saturday, September 16, 2017

കണ്ണന്താനത്തിന്റെ വിവരകേടുപറയൽ മറ്റുള്ളവരിലേക്കും പകർന്നു തുടങ്ങിയോ ?. ബിഷപ്പിനു ഇത്തരം രാഷ്ട്രീയപ്രസ്താവന ഇറക്കി ക്രിസ്തുവിനെയും സഭയെയും ക്രിസ്ത്യാനിയെയും മറ്റുള്ളവരുടെ മുൻപിൽ അവഹേളിക്കാതിരുന്നു കൂടെ ?.

സഭാവിരോധികളെ കൊണ്ട് അളിഞ്ഞ കമന്റുകൾ ഇടീപ്പിക്കാനാണോ ഉദ്ദേശം ?. സഭാധികാരികൾ രാഷ്ട്രീയം കളിക്കാതെ ക്രിസ്തുവിന്റെ കാര്യങ്ങളിൽ വ്യാപൃതരായിരിക്കാൻ പാടില്ലേ ?. രാഷ്ട്രീയക്കാരുടെ കളിപ്പാവകൾ ആകുന്നതെന്തിന് ?. ബിഷപ് ബിജെപി യെ സുഖിപ്പിക്കാൻ മുൻപൊരു പ്രസ്താവന നടത്തിയത് എന്തെങ്കിലുമായി കണ്ടു തള്ളിക്കളയാം. എന്നാൽ തുടരെ തുടരെ ഇത്തരം പ്രസ്താവനകൾ എന്തിന് ?.

ക്രിസ്ത്യാനികൾ വിഡ്ഢികളാണെന്നാണോ വിചാരിക്കുന്നത് ?. മറ്റുള്ളവരെ പോലെ മത നേതാക്കൾ പറയുന്നത് കേട്ട് തുള്ളുന്നവരല്ല ക്രിസ്ത്യാനി. കണ്ണന്താനം ദിവസേനെ ഓരോരോ തമാശ പറയുന്നുണ്ട്. ഇപ്പോൾ ഒരു ബിഷപ്പും ഓരോരോ തമാശ പറഞ്ഞുതുടങ്ങി.

കണ്ണന്താനത്തെ കൊണ്ട് പോരാഞ്ഞിട്ട് , ബിഷപ്പിനെ കൂടി കയ്യിലെടുത്തു ക്രിസ്ത്യാനിയുടെ വോട്ട് തട്ടാമെന്നാണോ വർഗീയപാർട്ടികൾ വ്യാമോഹിക്കുന്നതു ?. നടന്നത് തന്നെ. ക്രിസ്ത്യാനി തന്നെ ക്രിസ്ത്യാനികളെ വിഡ്ഢിയാക്കാൻ നോക്കുന്നു.

ക്രിസ്തീയ സഭയുടെ ശത്രുക്കൾക്കു കൈകൊട്ടി ചിരിക്കാൻ ക്രിസ്ത്യാനി തന്നെ അവസരം ഒരുക്കുന്നു. ഇവരൊക്കെ ആ നോർത്ത് ഇന്ത്യയിൽ പോയി ജീവിച്ചിട്ട് വന്നു ഇത്തരം വിവരക്കേട് എഴുന്നുള്ളിക്കുക. സഭയെന്നാൽ സഭാധികാരികൾ അല്ല , സാധാരണ വിശ്വാസികൾ കൂടിയുണ്ടെന്ന് ഓർക്കണം.

യേശുവിനെ ഉയർത്തി കാട്ടി സുവിശേഷം പ്രസംഗിക്കേണ്ടവർ വിവരക്കേട് പ്രസംഗിച്ചുകൊണ്ടു നടക്കുന്നു. കണ്ണന്താനം സഭാധികാരിയില്ല. എന്ത് രാഷ്ട്രീയവും പോയി കളിക്കട്ടെ. എന്നാൽ ഒരു ബിഷപ് അങ്ങനെയാണോ ?. വിചിത്രമായിരിക്കുന്നു.

×