കുവൈറ്റില്‍ സൗത്ത് ഇന്ത്യന്‍ – മലബാര്‍ വിഭവങ്ങളുടെ ഫ്യൂഷന്‍ ഒരുക്കി കാലിക്കറ്റ് ലൈവ് റസ്റ്ററന്റ് ഇന്ന് മുതല്‍

Saturday, November 11, 2017

കുവൈറ്റ്: മലബാറിന്റെ ആതിഥേയത്വവും മലബാര്‍ വിഭവങ്ങളുടെ രുചിയൂറും സ്വാദുമായി കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് ഇന്ന് കുവൈറ്റിന് സമര്‍പ്പിക്കുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളാണ് കാലിക്കറ്റ് ലൈവ് പ്രവാസ നാടിന് സമര്‍പ്പിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ – മലബാര്‍ വിഭവങ്ങളുടെ ഒരു ഫ്യൂഷന്‍ തന്നെ ഒരുക്കിയാണ് കാലിക്കറ്റ് ലൈവ് സാല്‍മിയയിലെ മരീനാ മാളിന് എതിര്‍വശത്ത് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കുവൈറ്റിലെ പ്രവാസി സമൂഹത്തിന് നാടിന്റെ തനത് രുചിഭേദങ്ങളെ അടുത്തുനിന്ന്‍ അനുഭവിച്ചറിയാന്‍ തക്ക രീതിയിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളുമായാണ് കാലിക്കറ്റ് ലൈവ് തുറക്കുന്നത്.

കാലിക്കറ്റ് ലൈവിന്റെ തുടക്കം തന്നെ വ്യത്യസ്തമായിട്ടായിരുന്നു. തുടക്കം സോഫ്റ്റ്‌ ഓപ്പണിംഗിലൂടെയാക്കി ഇവിടെയ്ക്ക് കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരെ വിളിച്ചുവരുത്തി അവര്‍ രുചിച്ച വിഭവങ്ങള്‍ക്ക് അവരുടെ കൂടി അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്ഥാപനത്തിന് തുടക്കമായാത്.

അതിനാല്‍ തന്നെ ആരും കൊതിക്കുന്ന രുചിയുടെ കലവറ തന്നെയാണ് സാല്‍മിയയില്‍ കാലിക്കറ്റ് ലൈവില്‍ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ – സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വങ്ങള്‍ ഗ്രാന്‍റ് ഓപ്പണിംഗിന് സാക്ഷ്യം വഹിക്കുന്നുണ്ട്.

×