കൊച്ചിന്‍ കലാഭവന്‍റെ കലാസന്ധ്യ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Wednesday, December 6, 2017

മെല്‍ബണ്‍:  നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിന്‍ കലാഭവന്റെ കലാസന്ധ്യ ഓസ്ട്രേലിയയില്‍ നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു എന്ന് ഡയറക്ടര്‍ സോബി ജോര്‍ജ്ജ് അറിയിച്ചു.

2018 മാര്‍ച്ച് 9 -)൦ തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മെല്‍ബണിലെ Spring Vale Hall ല്‍ നടക്കുന്ന കലാസന്ധ്യയില്‍ കലാഭവന്റെ അമരക്കാരന്‍ ആയിരുന്ന ഫാ. ആബേല്‍ അച്ചന്റെ പിന്ഗാമിയും രാഷ്ട്രദീപികയുടെ ഡയറക്ടര്‍മാരില്‍ ഒരാളുമായ റവ. ഡോ. ജെയിംസ് എര്‍ത്തയിലിന്റെ സാന്നിധ്യവും ഉണ്ടായിരിക്കും.

കൊച്ചിന്‍ കലാഭവന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് ഓസ്ട്രേലിയയില്‍ കലാസന്ധ്യ അവതരിപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ കലാസന്ധ്യയില്‍ സാധാരണ മുപ്പതോളം കലാകാരന്മാര്‍ ആണ് അണിനിരക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന കലാസന്ധ്യയില്‍ എ ഗ്രേഡില്‍ ഉള്ള പത്തോളം കലാകാരന്മാര്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടുകൂടി ഡാന്‍സും മിമിക്സും അവതരിപ്പിക്കുമെന്ന് ഡയറക്ടര്‍ സോബി ജോര്‍ജ്ജ് അറിയിച്ചു.

കലാസന്ധ്യയുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ സോണി സണ്ണി 0434620028, ഷാജന്‍ ജോര്‍ജ്ജ് 0412902251, ഡോ. ജോസ് 0466274838, സ്റ്റീഫന്‍ ഓക്കാട് 0449644489, ജോജി കുര്യന്‍ 0402677909, റെജി പാറയ്ക്കന്‍ 0431818893, അലക്സ് കുന്നത്ത് 0402567431, കിഷോര്‍ ജോസ് 0431395604 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇതിനോടകം ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നല്ല പ്രതികരണം ആണ് ലഭിക്കുന്നതെന്ന് ഡയറക്ടര്‍ സോബി ജോര്‍ജ്ജ് അറിയിച്ചു.

×