തന്റെ ആഗ്രഹം കൊണ്ടല്ല നയൻ താരയോടൊപ്പം അഭിനയിച്ചതെന്നെന്നു വിജയ് സേതുപതി

Saturday, November 11, 2017

തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരക്ക് ഒപ്പം അഭിനയിച്ചത് തന്റെ ആഗ്രഹം കൊണ്ടല്ലായിരുന്നെന്നു പറഞ്ഞു ‘ നാനും റൗഡി താൻ’ എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയിലെ നയൻ താരയുടെ ഹീറോ വിജയ് സേതുപതി .നയൻ താ രയോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചു, അഭിനയിച്ചു ,ഒരുസിനിമയിൽ ആർക്കൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ് .വൻ ഹിറ്റായി മാറിയ സിനിമയാണ് വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം .

ഇനി നയൻ താരക്കൊപ്പം അഭിനയിക്കുമോ എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു .കാരണം അടുത്ത സംവിധായകൻ പറയുന്നത് അറിയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു .

നയൻ താരക്ക് ഒപ്പം അഭിനയിക്കുക എന്നതു തമിഴിലെ ഏതൊരു നടന്റെയും ആഗ്രഹമാണെന്നു അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു .

×