ദിവ്യ പഞ്ച ക്ഷതങ്ങൾ പ്രത്യക്ഷപെടുമ്പോൾ -ഒരു ശാസ്ത്രീയ അവലോകനം

ഡോ. റോബിന്‍ ആചാര്യ
Monday, November 6, 2017

നമ്മുടെ നാട്ടിൽ ഈയിടെയായി ദിവ്യ ക്ഷതങ്ങൾ (യേശുവിന്റെ ശരീരത്തിൽ പീടാനുഭവത്തെ തുടർന്നുണ്ടായത് പോലെയുള്ള പഞ്ച ക്ഷതങ്ങൾ ) ഉണ്ടാവുന്നരുടെ എണ്ണം കൂടി വരുന്നുണ്ട്.സ്റ്റിഗ്മാറ്റ(Stigmata) എന്നാണ് ഈ പഞ്ച ക്ഷതങ്ങൾ അറിയപ്പെടുന്നത്.

“ഞാൻ യേശുവിന്റെ ക്ഷതങ്ങൾ എന്റെ ശരീരത്തിൽ വഹിക്കുന്നു” എന്ന വി.പൗലോസിന്റെ വരികളിൽ ആണ്  ഈ ദിവ്യ ക്ഷതങ്ങളെ കുറിച്ചുള്ള പരാമർശം ആദ്യം കാണുന്നത്.പിന്നീട് അസ്സിസിയിലെ വി.ഫ്രാൻസിസ്,വി.പാദ്രെ പിയോ തുടങ്ങിയവർ ഒക്കെ ഈ ദിവ്യ ക്ഷതങ്ങൾ ശരീത്തിൽ വഹിച്ചവർ ആണ് .

ദിവ്യ ക്ഷതങ്ങളുടെ പേരിൽ ഏറ്റവും അധികം പ്രശസ്തിയും,ബഹുമാനവും ലഭിച്ചിരുന്ന ഒരു കന്യാസ്ത്രിയാണ്  മഗ്ദലേന ഡി ലാ ക്രൂസ്.എന്നാൽ താൻ അറിഞ്ഞു കൊണ്ട് വരുത്തിയ മുറിവുകളാണ് അവയൊക്കെ എന്ന് മരിക്കുന്നതിന് മുൻപ് അവർ .തുറന്ന്  സമ്മതിച്ചു.
ദിവ്യ ക്ഷതങ്ങൾ ഉണ്ടാവുന്നവരിൽ 80 ശതമാനവും സ്ത്രീകൾ ആണ്.

ദിവ്യ ക്ഷതങ്ങളുടെ ശാസ്ത്രീയ വിശദീകരണം.

 

ഈ മേഖലയിൽ പഠനം നടത്തിയ  ന്യുറോളജിസ്റ്റ് ഡിസൈർ ബോൺവില്ലെ പറയുന്നത് ഇത് പോലെ ദിവ്യ ക്ഷതം പ്രദർശിപ്പിക്കുന്ന ഭൂരിപക്ഷം ആളുകളും അപസ്മാരം ,ഹിസ്റ്റെരിയ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ആൺ എന്നാണ് ചിലർക്കാകട്ടെ ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോർഡർ(Dissociative Identity Disorder) എന്ന മനോരോഗമുള്ളവരുമാണ് .യുദ്ധ സമയത്തെ തടവ് പുള്ളികളിലും  ,ക്ഷാമ കാലങ്ങളിൽ പട്ടിണി അനുഭവിക്കുന്നവരിലും   ഇത് പോലെ സ്വയം മുറിവേൽപ്പിക്കുന്ന ഒരു പ്രവണത കണ്ടിട്ടുണ്ട്.

 

ഈ വിഷയത്തെ കുറിച്ച് ഏറ്റവുമധികം പഠനം നടത്തിയത് അമേരിക്കയിലെ ടുൽസാ സർവകലാശാലയിലെ  പ്രഫസർ ഡോ.ലിയോണാർഡ് സുസ്‌നേ ആൺ.അദ്ദേഹം തന്റെ ഗവേഷണ പ്രബന്ധത്തിൽ ദിവ്യ ക്ഷതങ്ങളെ ഇങ്ങനെ വിശദീകരിക്കുന്നു.

1 ) പഞ്ചക്ഷതങ്ങൾ ഉണ്ടാവുന്നത് ദൈവികമാണെന്നും അപ്രകാരം ഉണ്ടാകുന്ന മുറിവുകൾ തങ്ങൾക്ക് പ്രാധാന്യം  നൽകുമെന്നതിനാലും പല ആൾക്കാരും വളരെ ബോധപൂർവം തന്നെ സ്വന്തം ശരീരത്തിൽ വിദഗ്ദ്ധമായി സൃഷ്ടിച്ചെടുക്കുന്ന മുറിവുകൾ ആണിത്  .

2 ) ഭക്തിയുടെ പാരമ്യത്തിൽ തിരു  സ്വരൂപത്തിന്റെ അതേ രീതിയിലുള്ള പഞ്ച ക്ഷതം ശരീരത്തിൽ ഉണ്ടാകുവാൻ വേണ്ടി ശരീരത്തിൽ സ്വയമായി അറിഞ്ഞുകൊണ്ടുതന്നെ മുറിവേൽപ്പിക്കുന്ന മറ്റു ചിലർ . മറ്റുള്ളവരെ വഞ്ചിക്കാംഎന്ന  ലക്ഷ്യത്തോടെ അല്ല ഇക്കൂട്ടർ ഇത് ചെയ്യുന്നത്. പ്രത്യുതാ , ആത്മീയമായ ഒരു നിർവൃതി ലഭിക്കുവാനും ,ദൈവ പ്രീതിക്കും   വേണ്ടി ഇങ്ങനെ ചെയ്യുന്നവരാണ്  ഈ കൂട്ടർ.

3 )ഇതൊന്നുമില്ലാതെ ചില മനോരോഗത്തിന്റെ ഭാഗമായി  ചെയ്യുന്ന പ്രവർത്തികൾ ഇത് പോലെ രോഗികളുടെ   ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടാക്കുന്നു.ഉദാഹരണം- ഡിസോസിയേറ്റീവ്  ഐഡൻറിറ്റി ഡിസോർഡർഡർ, ഹിസ്റ്റീരിയ തുടങ്ങിയ മനോരോഗങ്ങൾ ഉള്ളവർ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി ബോധപൂർവമല്ലാതെതന്നെ  ചെയ്യുന്ന പ്രവർത്തിയുടെ ഫലമായി ഇതുപോലുള്ള ക്ഷതങ്ങൾ പ്രത്യക്ഷപ്പെടാം.

ഇതൊന്നുമല്ലാതെ “Gardner–Diamond syndrome എന്ന ഒരു കാരണം കണ്ടെത്തിയിട്ടില്ലാത്ത ഒരു ശാരീരിക രോഗത്തിലും ഇത് പോലെയുള്ള ഒരു രോഗാവസ്ഥ കണ്ടു വരുന്നു.ഈ രോഗികളുടെ കാലുകൾ,മുഖം,വക്ഷസ്സ് തുടങ്ങിയയ ഭാഗങ്ങളിൽ രക്ത സ്രാവവും ,വേദനയും ഉണ്ടാവുന്ന ഒരു അവസ്ഥ. പലപ്പോഴും ഇതൊരു മനോരാഗമായി തെറ്റിദ്ധരിക്കുകയും രോഗിയുടെ അവസ്ഥ കൂടുതൽ ദുഷ്ക്കരമാവുകയും ചെയ്യും.
ഇത് കൂടുതലും ചെറുപ്പക്കാരായ സ്ത്രീകളിൽ ആണ് കണ്ടു വരുന്നത്.

 

 

എങ്ങനെ പ്രത്യക്ഷപെട്ടാലും ശരി പഞ്ച ക്ഷതങ്ങൾക്ക് എന്നും നല്ല മാർക്കറ്റ് ആണ് .

×