നായകന്‍റെ പെരുമാറ്റം അതിരുവിട്ടു : പ്രേമം നായിക സായി പല്ലവി നായകനോട് കയര്‍ത്തു ! നായകന്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയി ?

ഫിലിം ഡസ്ക്
Thursday, September 21, 2017

പ്രേമം നായിക സായി പല്ലവി എവിടെ ചെന്നാലും അവിടെ ചെറിയൊരു വാര്‍ത്ത സൃഷ്ടിക്കപെടാറുണ്ട്. എങ്കിലും പേരുദോഷം ഉണ്ടാക്കാതെ മാധ്യമങ്ങള്‍ക്കും പ്രിയങ്കരിയാണ് സായി .

എന്നാല്‍ കഴിഞ്ഞ ദിവസം തെലുങ്ക് സിനിമയില്‍ സായി പല്ലവി ചില്ലറ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് . അഭിനയിക്കുന്ന ചിത്രത്തിലെ നായകനും സായിയും തമ്മില്‍ തെറ്റിയെന്നും ഒടുവില്‍ നായകന്‍ ലൊക്കേഷന്‍ വിട്ട് ഇറങ്ങി പോയെന്നുമാണ്‌ വാര്‍ത്തകള്‍ .

ഷൂട്ടിങ്ങിനിടെ ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് നായകന്‍റെ പെരുമാറ്റം അല്പം അതിരുവിട്ടപ്പോള്‍ സായി അത് ചോദ്യം ചെയ്തത്രേ . ഇത് ഇഷ്ടപെടാതിരുന്ന നായകന്‍ പിണങ്ങി പോകുകയായിരുന്നത്രെ .

ഫിദക്ക് ശേഷം സായി നായികയായി എത്തുന്ന തെലുങ്കു ചിത്രമായ മിഡിൽ ക്ളാസ് അബ്ബായി (എം.സി.എ.) യുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം . വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിൽ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റിൽ നിന്നും ഇറങ്ങി പോയെന്നുമാണ് ഇപ്പോൾ ടോളിവുഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ചിത്രത്തിൽ നാനിയും സായി പല്ലവിയും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ തര്‍ക്കം ഉണ്ടായത്.

എന്നാൽ സായി പല്ലവി നാനിയോട് ക്ഷമ ചോദിച്ചെന്നും അതിനു ശേഷം നാനി തിരികെയെത്തി ഷൂട്ടിങ്ങ് പുനരാരംഭിച്ചുമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്താണ് ഇരുവരുടെയും തര്‍ക്കത്തിന് കാരണമെന്ന് വ്യക്തമല്ല.
താരത്തിന്‍റെ ആദ്യ തെലുങ്കു ചിത്രമായ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു.

×