പണം നിങ്ങളുടെ ആയിരിക്കാം. പക്ഷേ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഈ വിഭവങ്ങൾ സമൂഹത്തിന്‍റെ കൂടിയാണ് – ആ എഴുത്തുകാരന്‍റെ അനുഭവം ഉണ്ടാകരുതെങ്കില്‍ ശീലിക്കാം പുതിയ ഭക്ഷണ സംസ്ക്കാരം

ലിനോ ജോണ്‍ പാക്കില്‍
Saturday, November 18, 2017

ആനയെ തിന്നാനുള്ള വിശപ്പ് ഉണ്ട്, എനിക്ക് എന്തെങ്കിലും കഴിക്കാൻ തായോ? വിശന്നു കഴിഞ്ഞാൽ മലയാളി ആനയേ വരെ തിന്നു കളയും. നാവിൽ കപ്പലോടിക്കാൻ മാത്രം കൊതി പിടിപ്പിക്കുന്ന ഭക്ഷണ വിഭവങ്ങൾ ഉള്ള നാട്ടിൽ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് ഭക്ഷണവു ലഭിക്കുകയും ചെയ്യും. വീട്ടിൽ അല്ലെങ്കിൽ ഹോട്ടലിലോ മലയാളിയുടെ പുതിയ രുചി തേടിയുള്ള യാത്ര തുടർന്ന കൊണ്ടിരിക്കും.

നാവിന്റെ കൊതിയും വയറിന്റെ വിശപ്പും തീർന്നു കഴിയുമ്പോൾ നാം ഒരോരുത്തരം പാഴാക്കുന്ന ഭക്ഷണത്തേ പറ്റി അധികമാരും ചിന്തിക്കുകയില്ല. ഞാൻ കാശ് കൊടുത്ത വാങ്ങിയ സാധനം എന്റെ ഇഷ്ടം പോലെ ചെയ്യും എന്ന്‍ പറഞ്ഞ് പോകുന്നവർക്ക് ഒരു പുതിയ സമ്മാനം നൽകാൻ ചില ഹോട്ടലുകൾ മുന്നോട്ട് വന്നിരിക്കുന്നത്. സമ്മാനം മറ്റൊന്നുമല്ല, പാഴാക്കുന്ന ഭക്ഷണത്തിന് ബില്ലിനൊപ്പം അധിക പിഴയും നൽകണം.

ഇതെന്ത് ന്യായമെന്ന് ചോദിക്കാം , എന്നാൽ ഈ ശീലം വിശന്നിരിക്കുന്ന വയറുകളോട് നമ്മൾ കാണിക്കുന്ന അനാദരവ് കുറയ്ക്കാനാണ്. നമുക്ക് ചുറ്റിലും എത്രയോ കുട്ടികൾ ,മുതിർന്നവർ ഒരു നേരത്തേ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു. എല്ലാവരും ഇങ്ങനെയല്ലേ ചെയ്യുന്നത് എന്ന് മലയാളി ചോദിച്ചേക്കാം എന്നാൽ നിങ്ങൾക്ക് തെറ്റി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം അനാവശ്യമായി പാഴാക്കുന്നത് വലിയ ശിക്ഷയാണ്.

ഒരു ഇന്ത്യൻ എഴുത്തുകാരന് ജർമെനിയിൽ വച്ചുണ്ടായ അനുഭവം തന്നെ ഇതിനു ഉദാഹരണം. അവിടുത്തെ പ്രസിദ്ധമായ ഒരു റെസ്റ്റോറൻറ്റിൽ നിന്ന് ഭക്ഷണം കഴിച്ച് നമ്മൾ ചെയ്യും പോലെ ആവിശ്യമുള്ളത് കഴിച്ച് ബാക്കി മിച്ചം വച്ച് ബില്ലടയ്ക്കുവാൻ കടന്ന് ചെന്നപ്പോൾ ,കഴിക്കാതെ ശേഷിച്ച ഭക്ഷണത്തെ പറ്റി ചോദ്യം ഉയർന്നു, തന്റെ കയ്യിലെ പണത്തിനല്ലെ പണം തന്നോളാം. റസ്റ്റോറന്റെ ഉടമ സോഷ്യൽ സെക്യൂരിറ്റി ഓഫിസറെ വിളിച്ച് വരുത്തി, അദ്ദേഹം വന്ന് ഇവർക്ക് ഭക്ഷണം പാഴാക്കിയ കുറ്റത്തിന് 50 യുറോ പിഴ വിധിക്കുകയും ചെയ്തു.

 

ആ ഓഫിസറുടെ മറുപടിയാണ് നാം ഒരോരുത്തരം ചിന്തിക്കേണ്ടിയത് “നിങ്ങൾക്ക് കഴിക്കാവുന്ന ഭക്ഷണം മാത്രം ഓർഡെർ ചെയ്യുക, പണം നിങ്ങളുടെ ആയിരിക്കാം പക്ഷേ ഈ വിഭവങ്ങൾ സമൂഹത്തിന്റെ കൂടിയാണ് ,ഈ ലോകത്ത് വിഭവങ്ങൾക്ക് ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട് ,ഞങ്ങളുടെ രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കി കളയുവാൻ ഞങ്ങൾ ഒരുക്കമല്ല ” നമ്മുടെ നാട്ടിലെ പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ കണക്ക് വളരെ ഞെട്ടിക്കുന്ന ഒരു സംഖ്യയാണ്.

6 7 മില്യൺ ടൺ ഭക്ഷണം ഏകദേശം 92 000 കോടി രൂപ ഒരു വർഷം ഇന്ത്യ പാഴാക്കി കളയുന്നത്. പഠന റിപ്പോർട്ട് പ്രകാരം ഉൽപാദനത്തിന്റെ നാൽപ്പത് ശതമാനം ഒരു വർഷം നമ്മൾ മാലിന്യമായി പാഴാക്കി കളയുന്നു. ശുദ്ധ ജലത്തിന്റെ കാര്യത്തിലും ഈ കണക്ക് വിഭിന്നമല്ല പ്രതിവർഷം 230 ക്യുബിക് കിലോമിറ്റർ ജലം നഷ്ടമാകുന്നു.

കണക്കുകളുടെ വസ്തുത നമ്മൾക്കറിയില്ല എങ്കിലും ചുറ്റുപാടും ഒന്നു കണ്ണോടിച്ചാൽ കാണാം സ്കൂളിൽ കൊണ്ടു പോകുന്ന ഭക്ഷണത്തിന്റെ ഏറിയ പങ്കും ചവറ്റുകുട്ടയിൽ തള്ളി കടയിൽ നിന്നവർക്ക് ഇഷ്ടമുള്ള ആഹാരം വാങ്ങി കഴിക്കുന്ന ധാരാളം കുട്ടികൾ. വിരലിൽ എണ്ണാവുന്നവർ മാത്രം വിട്ടിൽ ഉള്ളു എങ്കിലും ഒരു പാട് ഭക്ഷണം തയ്യാറാക്കി ഫ്രിഡജിൽ സൂക്ഷിച്ച ദിവസങ്ങളോളം ഓവനിൽ ചൂടാക്കി കഴിക്കുന്നു. ഇവയിൻ പലതും പിന്നിട് വീട്ടമ്മമാർ മുഴുവനായി ഫ്രിഡജിൽ നിന്ന് എടുത്ത് പുറത്ത് കളയുന്നു.

വിവാഹ വിരുന്ന സൽക്കാരങ്ങൾ പോലും ആർഭാടത്തിന്റെ തോതനുസരിച്ച് വിഭവങ്ങളുടെ ഒരു സമ്മേളനം തന്നെ നടത്തി, വയറും മനസ്സും നിറഞ്ഞാലും എച്ചിൽ കൂനകളായി മേശയിൽ പാഴാകുന്ന ഭക്ഷണം. വിശപ്പറിഞ്ഞ വർക്ക് ഭക്ഷണം ഒരിക്കലും പാഴാക്കാൻ സാധിക്കുകയില്ല. നമ്മുടെ പഴയ വിടുകളിൽ അന്നന്ന് ഭക്ഷണം വച്ച് കഴിച്ച് അൽപ്പം മിച്ചം വന്നാൽ വിട്ടിലെ വളർത്തു മൃഗങ്ങൾക്ക് നൽകി നമ്മളാ അന്നത്തോട് നീതിപുലർത്താറുണ്ടായിരുന്നു. ഇന്നോ ഫ്ളാറ്റു ജിവിതത്തിന്റെ തിരക്കുകളിൽ മാലിന്യം കെട്ടിവെയ്ക്കുന്ന ക്യാരി ഭാഗിൽ സുഭദ്രം പൊതിഞ്ഞ നമ്മൾ ഉപേക്ഷിക്കുന്നു.

എന്നിട്ട് നഗരാതിർത്തിയിലുള്ള എതെങ്കിലും എച്ചിൽ കുനയിൽ തെരുവ് നായകൾക്കൊപ്പം ഭക്ഷണത്തിനായി വഴക്കിടുന്ന അനാഥ ജന്മങ്ങളുടെ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ലൈക്കും ഷെയറും നൽകും. പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തുവാൻ നമുക്കുള്ള സർക്കാർ വകുപ്പുകൾക്കെന്തേ പാഴാകുന്ന ഭക്ഷണത്തിന് പിഴ ചുമത്തി രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിച്ചു കൂടാ?

ധൂർത്ത പുത്രന്റെ കഥയിലെ മകൻ പന്നികൾക്ക് കൊടുക്കുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കുമ്പോൾ പറയുന്ന വിലാപം ഇങ്ങനെയാണ് എൻ്റെ പിതാവിന്റെ ഭവനത്തിലെ വേലക്കാർ പോലും കഴിക്കുന്നത് ഇതിലും എത്രയോ മികച്ച ഭക്ഷണമാണ്. നിസ്സാരമെന്ന് നമ്മൾ കരുതുന്ന ഒരു വറ്റ് ചോറു കൊതിക്കുന്ന നാവുകൾ ചുറ്റിലും, ഒട്ടിയ വയറുകളും ഉണങ്ങിയ ചുണ്ടുകളുമായി സ്വപ്നം കണ്ടിരിക്കുന്നുണ്ട്.

സമ്പന്നനേ പോലെ ദാനം ചെയ്യാൻ സാധിക്കില്ലെങ്കിലും നമ്മുടെ അന്നം നമുക്ക് പാഴാക്കാതിരിക്കാം. ആവിശ്വമനുസരിച്ച മാത്രം ഓർഡർ ചെയ്യാനും പാകം ചെയ്യാനം ശ്രദ്ധിക്കാം. വീടുകളിലും സ്കൂളുകളിലും ഓഫിസുകളിലും എല്ലാം ഈ നല്ല ഭക്ഷണ സംസ്ക്കാരം വളർത്തിയെടുക്കാം. തെറ്റു ചെയ്യുന്നത് ഒഴിവാക്കാൻ ഫൈൻ ഏർപ്പെടുത്തിയാൽ പണം കൊടുക്കാൻ നാം തയ്യാറായേക്കും എന്നാൽ സമൂഹത്തോട് അതിലൂടെ ചെയ്യുന്ന ക്രൂരത് മനസ്സിൽ മാറ്റങ്ങൾ കൊണ്ടു വരട്ടെ.

സദ്യയുണ്ടാൽ ഒടുവിൽ വിരൽ വരെ നക്കി ഏമ്പക്കവും വിട്ട എഴുന്നേറ്റ് പോകുന്ന പഴയ കാർണവന്മാർ ഉണ്ടായിരുന്ന നമ്മുടെ നാട്ടിൽ, സാമ്പത്തിക ഉയർച്ച നേടിയപ്പോൾ പാശ്ചാത്യ രീതികളിലേക്ക് നാം മാറി എന്നാൽ ഭക്ഷണത്തേ ബഹുമാനിക്കുന്ന ശൈലി കൂടി നമുക്ക് പിന്തുടരാം. ആർഭാട വിവാഹങ്ങളിൽ വിഭവങ്ങൾ ബുഫേ മാതൃകകൾ കൊണ്ടും ഒരു പരിധി വരെ നമുക്ക് ഭക്ഷണം പാഴാകുന്നത് ഒഴിവാക്കം. ഏറ്റവും പ്രധാനം നാം ഒരോരുത്തരുടേയും തീരുമാനമാണ് . “നാളെ മുതൽ ഞാൻ ഭക്ഷണം പാഴാക്കുകയില്ല, ഈ വിഭവങ്ങൾ ഒരിക്കലും എൻ്റെ മാത്രമല്ല സമൂഹത്തിനും അവകാശപ്പെട്ടതാണ് “.

 

×