പിണറായി വിജയന്‍റെ ഭരണം നനഞ്ഞ പടക്കാമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു

Wednesday, November 22, 2017

പിണറായി വിജയന്‍ വെറും പടമാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു.തിരുവനന്തപുരം മേയറെ പഞ്ഞിക്കിട്ട കൌണ്സിലര്‍  മാരെ തൊടാന്‍ പോലും ബെഹ്രയുടെ പോലീസിന് കഴിഞ്ഞിട്ടില്ല .ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഉപദേശികളുടെ തടവറയിലാണ് മുഖ്യമന്ത്രി .തെറിവിളിയില്‍  പി .എച്ച് .ഡി .ഉള്ള എം . എം ,മണി അരങ്ങു തകര്‍ക്കുകയാണ് .അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു .

 

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം .

 

കാറ്റുപോയ ഭരണം –

സർക്കാർ വിലാസം ഭക്തന്മാരായ എഴുത്താളർ പോലും പിണറായി ഭരണത്തിനെതിരെ കലിച്ചു തുടങ്ങി. ഇരട്ടച്ചങ്കൻ വെറും പടമാണെന്ന് വൈകിയാണെങ്കിലും അവരും തിരിച്ചറിഞ്ഞു. ഭരണത്തിൽ ഒന്നും നടക്കുന്നില്ല.
തിരുവനന്തപുരം മേയറെ ഇടിച്ചു പഞ്ഞിക്കിട്ട BJP കൗൺസിലറന്മാരെ തൊടാൻ പോലും ബഹ്റയടെ പോലീസിന് കഴിയുന്നില്ല. BJP കൗൺസിലറന്മാരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലിസ് മേധാവി കുമ്മനത്തിന്റ കാലിൽ കെട്ടിപ്പിടിച്ച് നെലവിളിക്കയാണ്.

മസിലുപിടിച്ച് എതിരാളികളെ പുലഭ്യം പറയുന്നതല്ലല്ലോ ഭരണം. മൂന്ന് നാല് ദിവസം തിരുവനന്തപുരം നഗരം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികളുടെ ഗുണ്ടകളുടെ പിടിയിലായിരുന്നു. ഒരു ഗുണ്ടയെപ്പോലും നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഫെയിസ് ബുക്കിലെ സ്ഥിരം
ന്യായീകരണത്തൊഴിലാളികൾക്കുപോലും ഈ ഭരണത്തെ ന്യായീകരിക്കാൻ നാണം വന്നു കഴിഞ്ഞു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ ഉപദേശികളുടെ തടവറയിലാണ് മുഖ്യമന്ത്രി.

പൊതുമുതൽ തീയിടുന്നതും എതിരാളികളെ വെട്ടിക്കൊല്ലുന്നതുമല്ല ല്ലോ ഭരണമെന്ന് തിരിച്ചറിയാൻ ഇനിയും പിണറായിക്കു കഴിഞ്ഞിട്ടില്ല. ഭരണത്തെക്കുറിച്ച് എന്തെങ്കിലും പിടിപാടുള്ള തോമസ് ഐസക്കും എ കെ ബാലനും സൈബിരയായിലേക്ക് നാട് കടത്തപ്പെട്ടിരിക്കയാണ്. പകരം തെറി വിളിയിൽ പിഎച്ച്ഡി യുള്ള MM മണി അരങ്ങ് തകർക്കയാണ്.
ഒന്നര വർഷം കഴിഞ്ഞപ്പോ തികഞ്ഞ അരാജകത്വം
വിമോചന സമരം കൊടി കുത്തി നിന്ന സമയത്ത് 1958ൽ പ്രധാനമന്ത്രി നെഹ്റു ഇ എം എസിനോട് ചോദിച്ചു – “, ഇത്ര പെട്ടെന്ന് ഇത്രയേറെ ശത്രുക്കളെ സൃഷ്ടിക്കാൻ എങ്ങനെ കഴിഞ്ഞു?

അതേ അവസ്ഥയിലാണ് ഈ സർക്കാരുo

×