ബിരുദാനന്തര ബിരുദ ആയുർവേദ/ഹോമിയോ (എംഡി/എംഎസ്) കോഴ്സുകളിലേക്കുള്ള പ്രവേശനം

Friday, July 7, 2017

കേരളത്തിലെ വിവിധ സർക്കാർ/സ്വകാര്യ സ്വാശ്രയ കോളജുകളിൽ ബിരുദാനന്തര ബിരുദ ആയുർവേദ/ഹോമിയോ (എംഡി/എംഎസ്) കോഴ്സുകളിലേക്കുള്ള പ്രവേശനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നടത്തുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എഐഎപിജിഇടി–2017) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും.

കേരളത്തിൽ കോഴ്സിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഈ എഐഎപിജിഇടി–2017–ൽ നിർബന്ധമായും യോഗ്യത നേടിയിരിക്കണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 15. കേരളത്തിൽ തിരുവനന്തപുരമാണ് ഏക പരീക്ഷാകേന്ദ്രം.

ഓഗസ്റ്റ് ആറിനാണ് എഐഎപിജിഇടി പ്രവേശന പരീക്ഷ. വിവരങ്ങൾക്ക് www.aiapget.com, www.aiia.co.in .

×