മകളുടെ ടെഡിബെയര്‍ വിമാനത്തില്‍വച്ചു മറന്ന കാര്യം അമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു; ഇതുകണ്ട വിമാനജീവനക്കാര്‍ 300 കിലോമീറ്റര്‍ വിമാനം തിരികെ പറത്തി പാവ തിരിച്ചു നല്‍കി !

Monday, November 13, 2017

മകളുടെ ടെഡിബെയര്‍ വിമാനത്തില്‍വച്ചു മറന്ന കാര്യം അമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് കണ്ട വിമാനജീവനക്കാര്‍ 300 കിലോമീറ്റര്‍ തിരികെ പറന്നെത്തി നാലുവയസുകാരിക്ക് പാവ തിരിച്ചു നല്‍കി.

സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഓക്‌നേയിലേയ്ക്കുള്ള ഫ്‌ളൈലോഗന്‍ എയര്‍ എന്ന വിമാനസര്‍വീസാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുവയസുകാരി സമ്മറും അമ്മ ഡോണയും ഫ്‌ളൈലോഗന്‍എയറില്‍ യാത്ര ചെയ്തത്.

ഓക്‌നേയില്‍ വിമാനമിറങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് പാവ എവിടെയോ നഷ്ടമായെന്ന് മനസിലാക്കുന്നത്. വിമാനത്താവളത്തില്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് തന്റെ മകളുടെ ടെഡിബെയര്‍ വിമാനത്തില്‍വച്ച് മറന്നുവെന്നും അവള്‍ അതിനായി വാശിപിടിക്കുകയാണെന്നും അറിയിച്ച് അമ്മ ഡോണ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ ഫ്‌ളൈലോഗന്‍ എയറിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയും പിന്നാലെ ടെഡിബെയര്‍ ഞങ്ങള്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്നുവെന്ന് അറിയിച്ച് ചിത്രങ്ങള്‍ സഹിതം മറുപടി നല്‍കുകയും ചെയ്തു. പിന്നീട് 300 കിലോമീറ്ററിലധികം ദൂരം പാവയുമായി തിരികെ ഓക്‌നേയിലേക്ക് വിമാനം പറക്കുകയും വിമാനത്താവത്തില്‍വെച്ച് പാവയെ കൈമാറുകയും ചെയ്തു.

×