മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ കേരളാ പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാം ..

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 7, 2017

വീടുകളില്‍ കവര്‍ച്ച നടക്കുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ കേരളാ പോലീസ് ചില മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്;

പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം:

1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും *അടുക്കള വാതിൽ തകർത്താണ്* അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും *ലോക്ക്* ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, *എല്ലാ വാതിലുകളും അടക്കുകയും താക്കോൽ* ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ *ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ* കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! *”അപരിചിതർ ബെല്ലടിച്ചാൽ* വാതിൽ തുറക്കാതെ ജനൽ വഴി *കാര്യം അന്വേഷിക്കുക”!*

2⃣ വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും *രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക*

3⃣ അപരിചിതരായ സന്ദർശകർ, പിരിവുകാർ, *പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ*,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ *ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ* രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന *അന്യ സംസ്ഥാന* തൊഴിലാളികളുമായി അകലം പാലിക്കുക!

4⃣ കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , *ആയുധങ്ങൾ, പാര, മഴു ഗോവണി* എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, *രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം* കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് *കൊച്ചു കുട്ടികളുടെ കരച്ചിൽ* കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.

5⃣ *കൂടുതൽ ആഭരണങ്ങൾ* അണിയാതിരിക്കുക, പണം *ആഭരണം തുടങ്ങിയവ അൾമറ മേശ* പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ *ബാങ്ക് ലോക്കറിൽ* സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക

6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി *വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക*

7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും*

8⃣ വലിയ സംമ്പാദ്ധ്യം ഉള്ളവർ *CCTV Camara* സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക

9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും *ഇല്ലാതെ ഒറ്റക്ക്* പുറത്തിറങ്ങാതിരിക്കുക

×