മൊബൈൽഫോൺ ആപ്ലിക്കേഷനിലൂടെ എംബിഎ പഠിക്കാം

Friday, July 7, 2017

പഠിക്കാനുള്ള ആഗ്രഹം ജോലിത്തിരക്കുകളുടെ പേരിൽ ഉപേക്ഷിക്കേണ്ട; എംബിഎ പോലുള്ള, തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾ നമ്മുടെ പോക്കറ്റിലേക്കെത്തും. മൊബൈൽഫോൺ ആപ്ലിക്കേഷനിലൂടെ എംബിഎ പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പോണ്ടിച്ചേരി സര്‍വകലാശാല.

ജോലിചെയ്യുന്നവർക്കും മറ്റും എവിടെയിരുന്നും സമയത്തിന്റെയും സൗകര്യത്തിന്റെയും പ്രശ്നമില്ലാതെ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠിക്കാനുള്ള സൗകര്യമാണ് സർവകലാശാല ഒരുക്കുന്നത്. ആയിരക്കണക്കിനു വിദ്യാർഥികൾ നിലവിൽ ഓൺലൈനിൽ വിദ്യാഭ്യാസം നേടുന്നുണ്ടെന്നു സര്‍വകലാശാല അവകാശപ്പെടുന്നു. മികച്ച വിദ്യാഭ്യാസ വിദഗ്ധരുടെ സേവനമാണ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നത്. 24 മണിക്കൂറും പാഠ്യവിഷയങ്ങളും മറ്റും ആപ്ലിക്കേഷനിൽ ലഭ്യമാകും. അധ്യാപകരോടു സംശയം ചോദിക്കാനും ചര്‍ച്ച നടത്താനുമുള്ള സൗകര്യവും ഉണ്ടാവും.

ഓൺലൈൻ ആയിത്തന്നെ അഡ്മിഷൻ ഫോം പൂരിപ്പിക്കാനും സംശയം പരിഹരിക്കാനുമുള്ള സംവിധാനം സര്‍വകലാശാല വെബ്സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.

 

×