സ്ത്രീ സുരക്ഷാപദ്ധതിയുമായി ചെന്നൈ സിറ്റി പോലീസ്

ഭാഗ്യരാജ് വി.ബി.
Friday, November 3, 2017

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയൊരു പദ്ധതിയുമായി ചെന്നൈ സിറ്റി പോലീസ്.പെൺകുട്ടികളും സ്ത്രീകളും സിറ്റിയിൽ നിന്നും ഒാട്ടോ ,ടാക്സി മുതലായ വാഹനങ്ങൾ യാത്രക്കായി വിളിക്കുമ്പോൾ വാഹനത്തിന്റെ നമ്പർ +919969777888 എന്ന നമ്പരിലേക്ക് എസ്.എം.എസ് ചെയ്യണമെന്നാണ് പോലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്. അപ്പോൾ യാത്രാക്കാരിക്ക് ഒരു അക്നോളജ്മെ൯റ് മൊബൈൽ ഫോണിൽ ലഭിക്കും. പ്രസ്തുത യാത്രാസമയത്ത് ജി.പി.ആ൪.എസ് സംവിധാനം മുഖേന വാഹനം പോലീസ് നിരീക്ഷിക്കും. ഈ ഹെൽപ് ലൈൻ നമ്പർ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരമാവധി ഷെയർ ചെയ്യണമെന്നും തമിഴ്നാട് പോലീസ് അഭ്യർത്ഥിക്കുന്നു.

 

 

×