സ്വന്തം സന്തോഷങ്ങളെ സ്വയം കണ്ടെത്താം…

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, September 8, 2017

വ്യക്തികളെ അവരനുവഭിക്കുന്ന സന്തോഷത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തരംതിരിക്കുന്നുണ്ട് മനോരോഗവിദഗ്ദർ. ഒരു വിഭാഗം ആളുകൾ സന്തോഷിക്കുന്നത് സ്വന്തം കാരണങ്ങളുടെ പേരിലാണ്. മറ്റൊരുവിഭാഗത്തിന്റെ സന്തോഷം തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. രണ്ടാം വിഭാഗത്തിൽ പെട്ടവർക്ക് എപ്പോഴും ജീവിതത്തിൽ വിഷാദവും നിരാശയും അനുഭവപ്പെടാനാണ് സാധ്യത. കാരണം സ്വന്തം സന്തോഷങ്ങളെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്. നിങ്ങൾ ഏതുവിഭാഗത്തിൽ പെടുന്നു എന്നു സ്വയം പരിശോധിക്കാൻ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മതി

 

happiness

∙തീരുമാനങ്ങൾ എടുക്കാൻ എപ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടി വരാറുണ്ടോ?

∙നിങ്ങളുടെ മനോനിലയിൽ ഉള്ള വ്യതിയാനങ്ങൾ മറ്റുള്ളവർ പറഞ്ഞാണോ അറിയാറുള്ളത്?

∙മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ?

∙അന്യരുടെ നിർബന്ധത്തിനു വഴങ്ങിയാണോ നിങ്ങൾ ജീവിതത്തിൽ വ്യത്യസ്തമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നത്?

∙സ്വന്തം അഭിപ്രായങ്ങളെക്കാൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു വിലകൊടുക്കാറുണ്ടോ?

∙സ്വയം അപകർഷതാബോധം തോന്നാറുണ്ടോ?

∙സ്വന്തം നിലപാട് അറിയിക്കേണ്ട സാഹചര്യങ്ങളിൽ മിണ്ടാതെയിരുന്ന് മറ്റുള്ളവരെക്കൊണ്ട് നിങ്ങൾക്കുവേണ്ടി സംസാരിപ്പിക്കാറുണ്ടോ?

മേൽപ്പറഞ്ഞ ചോദ്യങ്ങളിൽ കൂടുതലിനും നിങ്ങളുടെ ഉത്തരം അതേ/ഉണ്ട് എന്നാണെങ്കിൽ മനസ്സിലാക്കിക്കോളൂ, നിങ്ങളുടെ സന്തോഷത്തിന്റെ സ്റ്റിയറിങ് നിങ്ങളുടെ കയ്യിലല്ല. എത്രയും വേഗം അതു തിരിച്ചുപിടിച്ചോളൂ. എന്നിട്ട് ആത്മവിശ്വാസത്തോടെ സ്വന്തം സന്തോഷങ്ങൾ കണ്ടെത്തിക്കോളൂ.

×