Advertisment

'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരം; ഷാഹിന ഒന്നാം സ്ഥാനവും സഫാന രണ്ടാം സ്ഥാനവും നേടി

author-image
admin
New Update

കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തിലെ ഗ്രാന്‍റ് ഫിനാലയില്‍ ഒന്നാം സ്ഥാനം ഷാഹിന ഫൈസൂഖ് (ബഹ്റൈന്‍) കരസ്ഥമാക്കി. രണ്ടാം സ്ഥാനം സഫാന ഫൈസല്‍ (അബൂദാബി), മൂന്നാം സ്ഥാനം ഹുസ്ന (പാലക്കാട്) എന്നിവര്‍ നേടി. ഷഹര്‍ബാന്‍ മുഹമ്മദ് ബേബിയെ കുവൈത്ത് റീജനല്‍ വിജയിയായി തെരെഞ്ഞെടുത്തു.

Advertisment

publive-image

കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സൗദ്യ അറേബ്യ, അബൂദാബി, ഷാര്‍ജ, ദുബായ്, ബാംഗ്ലൂര്‍, കേരള തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മര്‍ഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറ. ഫുര്‍ഖാന്‍ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.

വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐ.ഐ.സിയുടെ പൊതുപരിപാടിയില്‍ വെച്ച് നടക്കും. വിശുദ്ധ ഖുര്‍ആനിലെ സൂറ. ശുഹറാഇനെ അവലംബിച്ചുള്ള അടുത്ത ഓണ്‍ലൈന്‍ മത്സരം നവംബര്‍ 27 ന് ആരംഭിക്കും. പേര് റജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക +965 65829673 (വാട്സ്അപ്പ് മുഖേനയും റജിസ്റ്റര്‍ ചെയ്യാം).

Advertisment