Advertisment

അബുദാബി മലയാളി സമാജം 'ചങ്ങാതിക്കൂട്ടം' സമ്മര്‍ക്യാമ്പ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളി സമാജം, യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പായ 'ചങ്ങാതിക്കൂട്ടം' അവസാന ദിനത്തോടടുക്കുമ്പോള്‍ കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ട് മുന്നേറുന്നു.

Advertisment

publive-image

കുട്ടികള്‍ക്ക് ജീവിതത്തിന്റെ ബഡ്ജറ്റ് ക്രമീകരിക്കുവാന്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പര്‍ച്ചേസിങ്ങ് വ്യത്യസ്തമായ അനുഭവമായി. ജീവിത ബഡ്ജറ്റ് ക്രമീകരിക്കുക, അതിനായി അവരെ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയില്‍ കുട്ടികളെ പ്രശസ്ത വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോവുകയും സ്വന്തമായി സാധനങ്ങള്‍ വാങ്ങി പരിശീലിപ്പിക്കുകയും ചെയ്തു.

publive-image

സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ക്യാമ്പ് അംഗങ്ങളായ കുട്ടികള്‍ക്ക് വലിയ അനുഭവങ്ങളാണ് ഇത് സമ്മാനിച്ചതെന്ന് കുട്ടികളും രക്ഷിതാക്കളും പറഞ്ഞു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, സെക്രട്ടറി ജയരാജ്, ക്യാമ്പ് ഡയറക്ടര്‍ അലക്‌സ് താളൂപാടത്ത്, സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

publive-image

Advertisment