Advertisment

ആപ്പിളിനെ സംരക്ഷിക്കാന്‍ വലവിരിക്കുന്ന തിരക്കില്‍ കര്‍ഷകര്‍

author-image
admin
New Update

മറയൂര്‍: കാലാവസ്ഥാ വ്യതിയാനത്തെയും ആലിപ്പഴവീഴ്ചയെയും ജലക്ഷാമത്തെയും അതിജീവിച്ച് വിളവെടുക്കാറായ കാന്തല്ലൂര്‍ ആപ്പിളിനെ സംരക്ഷിക്കാന്‍ വലവിരിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. വിളവ് നാലിലൊന്നായി കുറഞ്ഞെങ്കിലും അവശേഷിക്കുന്ന ആപ്പിളുകളെ പക്ഷികളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കുന്നതിനായി മരം മൂടി വലവിരിക്കുകയാണ്.

publive-image

ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ വിളവെടുക്കാന്‍ കഴിയുംവരെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കാണാന്‍ വരുന്നവര്‍ ആപ്പിളുകള്‍ മോഷ്ടിക്കുന്നതു തടയുന്നതിനുവേണ്ടിക്കൂടിയാണ് വലയിടുന്നത്. ഒരുമാസംമുമ്പേ ഉണ്ടായ കനത്ത ആലിപ്പഴവീഴ്ചയില്‍ ഭൂരിഭാഗം ആപ്പിളുകളും കൊഴിഞ്ഞുവീഴുകയും കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു. വളരെക്കുറച്ച് ആപ്പിളുകള്‍മാത്രമാണ് അവശേഷിക്കുന്നത്.

APPLE
Advertisment